തെറിച്ച്‌ വീണ ബെഡ്‌ കണ്ടെത്താനായില്ല

0
30


പെരിയ: വീട്ടിലേക്ക്‌ കാറില്‍ കയറ്റി കൊണ്ടുപോകുന്നതിനിടെ തെറിച്ച്‌ വീണ്‌ കാണാതായ ബെഡ്‌ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. കഴിഞ്ഞ വെള്ളിയാഴ്‌ച്ച ഉച്ചയോടെയാണ്‌ റിട്ട.അധ്യാപകനായ ഓമനക്കുട്ടന്‍ പെരിയ ബസ്‌സ്റ്റാന്റിലെ കടയില്‍ നിന്ന്‌ വാങ്ങിയ ബെഡുമായി വടക്കേക്കരയിലെ വീട്ടിലേക്ക്‌ പോകുന്നതിനിടെ കാറില്‍ നിന്ന്‌ ബെഡ്‌ റോഡില്‍ തെറിച്ച്‌ വീണ്‌ കാണാതായത്‌. വീണ്‌ കിടന്ന ബെഡ്ഡ്‌ അതുവഴി സ്‌കൂട്ടറിലെത്തിയ ഒരാള്‍ കയറ്റിക്കൊണ്ടുപോകുന്ന ദൃശ്യം സമീപത്തെ സി സി ടി വികളില്‍ പതിഞ്ഞിരുന്നു. എന്നാല്‍ ഇയാളെ കണ്ടെത്താനായി കഴിഞ്ഞ മൂന്ന്‌ ദിവസത്തോളമായി ഉടമയും നാട്ടുകാരും നടത്തിവരുന്ന തിരച്ചില്‍ വിഫലമായിരിക്കുകയാണ്‌. വടക്കേക്കരയില്‍ നിന്ന്‌ വണ്ണാത്തിച്ചാല്‍ വഴി ഇയാള്‍ പെരിയ ദേശീയ പാതയിലൂടെ രക്ഷപ്പെട്ടിട്ടുണ്ടാകുമെന്ന സംശയത്തിലാണ്‌ നാട്ടുകാര്‍. ദേശീയപാതയിലേക്ക്‌ സ്‌കൂട്ടര്‍ പോകുന്ന ദൃശ്യങ്ങളും സി സി ടി വിയില്‍ പതിഞ്ഞിരുന്നു. ബെഡ്‌ കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ പൊലീസില്‍ പരാതി നല്‍കാനുള്ള ആലോചനയിലാണ്‌ ഉടമ.

NO COMMENTS

LEAVE A REPLY