16.38 ലിറ്റര്‍ മദ്യവും 5.85 ലിറ്റര്‍ ബിയറും പിടികൂടി

0
30


മഞ്ചേശ്വരം: വീടിന്‌ സമീപത്തു നിന്ന്‌ 16.38 ലിറ്റര്‍ മദ്യവും, 5.85 ലിറ്റര്‍ ബിയറും എക്‌സൈസ്‌ പിടികൂടി. യുവാവിനെതിരെ കേസെടുത്തു.
കൊട്‌ലമുഗറു തമാറിലെ ഭരത്‌ രാജിനെ (32)തിരെയാണ്‌ കേസെടുത്തത്‌. 180 മില്ലിയുടെ 19വും, 90 മില്ലിയുടെ 144വും കുപ്പി മദ്യവും, 650 മില്ലിയുടെ ഒമ്പത്‌ കുപ്പി ബിയറുമാണ്‌ പിടികൂടിയതെന്ന്‌ എക്‌സൈസ്‌ അറിയിച്ചു. പ്രതി രക്ഷപ്പെട്ടു. കുമ്പള റേഞ്ചിലെ പി ഒ ഷെയ്‌ക്‌ അബ്‌ദുള്‍ ബഷീര്‍, സി ഇ ഒ മാരായ സുധീഷ്‌ പി, അഖിലേഷ്‌, സബിത്ത്‌ ലാല്‍ എന്നിവരാണ്‌ മദ്യം പിടിച്ചത്‌.

NO COMMENTS

LEAVE A REPLY