കോട്ടിക്കുളം ഹോട്ടല്‍ അക്രമം; രണ്ട്‌ പേര്‍ കൂടി അറസ്റ്റില്‍

0
44


ബേക്കല്‍: കോട്ടിക്കുളം തൃക്കണ്ണാട്ടെ ഹോട്ടലിലുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസില്‍ രണ്ട്‌ പേരെ കൂടി അറസ്റ്റു ചെയ്‌തു.
അജാനൂര്‍ ഇട്ടമ്മലിലെ ഹാരിസ്‌ (44), മുഹമ്മദ്‌ സഫീര്‍ (19) എന്നിവരെയാണ്‌ ബേക്കല്‍ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. പൊലീസിനെ ആക്രമിച്ചുവെന്ന കേസിലാണ്‌ അറസ്റ്റ്‌. നേരത്തെ ഒരാളെ അറസ്റ്റ്‌ ചെയ്‌തിരുന്നു.
അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട്‌ 15വോളം പേര്‍ക്കെതിരെയാണ്‌ കേസെടുത്തിരുന്നത്‌. കോവിഡ്‌ നിയന്ത്രണം പാലിക്കാതെ ഹോട്ടല്‍ പ്രവര്‍ത്തിച്ചുവെന്നാരോപിച്ച്‌ ഹോട്ടല്‍ അടപ്പിക്കാനുള്ള പൊലീസ്‌ ശ്രമമാണ്‌ അക്രമത്തില്‍ കലാശിച്ചത്‌.

NO COMMENTS

LEAVE A REPLY