ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്‌ പുതിയ കെട്ടിടത്തില്‍

0
28


കാസര്‍കോട്‌: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്‌ കളക്ടറേറ്റ്‌ വളപ്പിലെ പുതിയ കെട്ടിടത്തില്‍ വിപുലമായ സംവിധാനങ്ങളോടെ പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത്‌ രണ്‍വീര്‍ ചന്ദ്‌ ഓഫീസ്‌ പ്രവര്‍ത്തനോദ്‌ഘാടനം നിര്‍വഹിച്ചു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്‌ തയ്യാറാക്കിയ ഡിജിറ്റല്‍ ഡയറക്ടറിയും ഇന്‍ഫര്‍മേഷന്‍ ഓഫീസ്‌ കാസര്‍കോട്‌ വിഷന്‍ ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന കവാടം പരിപാടിയുടെ പ്രൊമോ വീഡിയോയും കവാടം ലോഗോയും ജില്ലാ കളക്ടര്‍ പ്രകാശനം ചെയ്‌തു. സര്‍ക്കാരിന്റെ വികസന ക്ഷേമപ്രവര്‍ത്തനങ്ങളുടെ പ്രചാരണത്തിനും പൊതുജന സമ്പര്‍ക്കത്തിനും പിആര്‍ഡിയുടെ സേവനം കൂടുതല്‍ മികവുറ്റതാക്കാനും ലക്ഷ്യമിട്ട്‌ അത്യാധുനിക സൗകര്യങ്ങളാണ്‌ ഒരുക്കിയിട്ടുള്ളത്‌. പി.ആര്‍.ഡി ഫണ്ട്‌ 1.76 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഓഫീസ്‌ വനിത, ശിശു, ഭിന്നശേഷി സൗഹൃദ മന്ദിരമാണ്‌. കോവിഡ്‌ മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന ചടങ്ങില്‍ പി.ആര്‍.ഡി കണ്ണൂര്‍ മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.വി. സുഗതന്‍ അധ്യക്ഷത വഹിച്ചു. എ.ഡി.എം എ.കെ. രമേന്ദ്രന്‍, ഫിനാന്‍സ്‌ ഓഫീസര്‍ കെ. സതീശന്‍, ജില്ലാ ലോ ഓഫീസര്‍ മുഹമ്മദ്‌ കുഞ്ഞി. കെ, സ്റ്റാഫ്‌ കൗണ്‍സില്‍ പ്രസിഡന്റ്‌ സുരേഷ്‌ ബാബു, സര്‍വീസ്‌ സംഘടനാ പ്രതിനിധി കെ.പി. ഗംഗാധരന്‍, മുഹമ്മദ്‌ ഹാഷിം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, അസി.എഡിറ്റര്‍ പി.പി. വിനീഷ്‌ പ്രസംഗിച്ചു.

NO COMMENTS

LEAVE A REPLY