കാറില്‍ നിന്ന്‌ തെറിച്ച്‌ വീണ ബെഡ്‌ കണ്ടെത്താന്‍ വ്യാപക തിരച്ചില്‍

0
45


പെരിയ: കാറില്‍ നിന്ന്‌ തെറിച്ച്‌ വീണ ബെഡ്‌ കടത്തി ക്കൊണ്ടുപോയ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനുള്ള നാട്ടുകാരുടെ ശ്രമം വിഫലമായി. ഇന്നലെ രാവിലെ പതിനൊന്നരമണിയോടെയാണ്‌ റോഡില്‍ വീണ്‌ കിടന്ന ബെഡ്‌ അജ്ഞാതനായ സ്‌കൂട്ടര്‍ യാത്രക്കാരന്‍ കൊണ്ടുപോയത്‌. വടക്കേക്കരയില്‍ താമസിക്കുന്ന റിട്ട. അധ്യാപകന്‍ ഓമനക്കുട്ടന്‍ തന്റെ കാറില്‍ വീട്ടിലേയ്‌ക്ക്‌ കൊണ്ടു പോകുന്നതിനിടെയാണ്‌ ബെഡ്‌ റോഡില്‍ തെറിച്ച്‌ വീണത്‌. പെരിയ ബസ്‌ സ്റ്റോപ്പിലെ കടയില്‍ നിന്ന്‌ വാങ്ങിയതായിരുന്നു ബെഡ്‌. പെരിയ ബസാര്‍ വഴിയാണ്‌ അദ്ദേഹം വീട്ടിലേക്ക്‌ കാറില്‍ സഞ്ചരിച്ചിരുന്നത്‌. ഇതിനിടെ കാറിന്റെ മുകളില്‍ കെട്ടിവച്ചിരുന്ന ബെഡ്‌ തെറിച്ചു വീഴുകയായിരുന്നു. സംഭവം ഓമനക്കുട്ടന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. വീട്ടിലെത്തിയപ്പോഴായിരുന്നു ബെഡ്‌ നഷ്‌ടപ്പെട്ടവിവരമറിഞ്ഞത്‌. തുടര്‍ന്നു തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അതേസമയം അതുവഴി പോയ ഒരു വാനിലുണ്ടായിരുന്നവര്‍ ബെഡ്‌ എടുത്ത്‌ കൊണ്ടുപോവുകയായിരുന്നുവെന്നു പറയുന്നു. ഉടമയെ കണ്ടെത്തിയാല്‍ ബെഡ്‌ നല്‍കുമെന്ന്‌ അവിടെയുണ്ടായിരുന്നവരോട്‌ വാനിലുണ്ടായിരുന്നവര്‍ പറഞ്ഞിരുന്നതായും നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഉടമയെ കാണാത്തതു കൊണ്ടു വാനിലുള്ളവര്‍ അതു റോഡിലുപേക്ഷിച്ചു പോവുകയായിരുന്നുവത്രെ. പിന്നീട്‌ അതുവഴി വന്ന സ്‌കൂട്ടര്‍ യാത്രക്കാരന്‍ റോഡില്‍ കിടന്ന ബെഡ്‌ എടുത്ത്‌ കൊണ്ടുപോവുകയായിരുന്നുവത്രെ. പിന്നീട്‌ നാട്ടുകാര്‍ അന്വേഷിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നുവത്രെ.

NO COMMENTS

LEAVE A REPLY