പെണ്‍കുട്ടിയുടെ മരണം: അന്തിമ റിപ്പോര്‍ട്ടിലും നെഗറ്റീവ്‌

0
93


ബദിയഡുക്ക: പനി ബാധിച്ച്‌ അഞ്ചുവയസുകാരി മരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്‌ത്തി. ചെങ്കള പഞ്ചായത്തിലെ പിലാങ്കട്ടയിലെ മുഹമ്മദ്‌ കുഞ്ഞിയുടെ മകള്‍ നജ ഫാത്തിമ(5)യാണ്‌ കഴിഞ്ഞ ദിവസം രാത്രി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്‌. ചൊവ്വാഴ്‌ചയാണ്‌ കുട്ടിക്ക്‌ പനി അനുഭവപ്പെട്ടത്‌. തുടര്‍ന്ന്‌ ബദിയഡുക്കയിലെ ക്ലിനിക്കിലും പിന്നീട്‌ ചെങ്കളയിലെയും കാസര്‍കോട്ടെയും ആശുപത്രികളിലും ചികിത്സ നല്‍കിയെങ്കിലും പനി കുറഞ്ഞില്ല. തുടര്‍ന്നാണ്‌ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേയ്‌ക്ക്‌ മാറ്റിയത്‌. അവിടെ വച്ച്‌ മിനിഞ്ഞാന്ന്‌ രാത്രിയിലാണ്‌ നജ ഫാത്തിമ മരണപ്പെട്ടത്‌. അതേസമയം കുട്ടിക്ക്‌ നിപ ലക്ഷണം സംശയിച്ചതിനെ തുടര്‍ന്ന്‌ സ്രവം കോഴിക്കോട്ടേക്കും പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക്‌ പരിശോധനയ്‌ക്ക്‌ അയച്ചിട്ടുണ്ട്‌. കോഴിക്കോട്ടെ പ്രാഥമിക റിപ്പോര്‍ട്ടു പ്രകാരം റിസള്‍ട്ട്‌ നെഗറ്റീവാണ്‌. ഇന്നു പൂനെയില്‍ നിന്നുള്ള അന്തിമ റിപ്പോര്‍ട്ട്‌ ലഭിച്ചു. ഇതിലും ഫലം നെഗറ്റീവ്‌ ആണ്‌.
അതേസമയം മുന്‍ കരുതലിന്റെ ഭാഗമായി ചെങ്കള പഞ്ചായത്തിലെയും ബദിയഡുക്ക സി എച്ച്‌ സിയിലെയും കോവിഡ്‌ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചിരുന്നു. കുട്ടിയെ ആദ്യം പരിശോധനയ്‌ക്കു വിധേയനാക്കിയ ബദിയഡുക്കയിലെ ഡോക്‌ടര്‍ ഉള്‍പ്പെടെ ഏതാനും പേരോട്‌ സ്വയം നിരീക്ഷണത്തില്‍ പോകാനും ആരോഗ്യ വകുപ്പ്‌ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. അന്തിമ ഫലവും നെഗറ്റീവ്‌ ആയതിനാല്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച്‌ പൂര്‍വ്വ സ്ഥിതി തുടരാനാണ്‌ ആലോചനയെന്ന്‌ അധികൃതര്‍ സൂചിപ്പിച്ചു. മറിയമ്മയാണ്‌ മരണപ്പെട്ട നജഫാത്തിമയുടെ മാതാവ്‌. സഹോദരങ്ങള്‍: മുനാസിര്‍, മുഹീദ്‌.

NO COMMENTS

LEAVE A REPLY