ബബീഷിന്‌ ലീഗ്‌ ജില്ലാ കമ്മിറ്റിയുടെ ആദരം

0
76


കാസര്‍കോട്‌: കീഴൂര്‍ അഴിമുഖത്ത്‌ തോണിയപകടത്തില്‍പ്പെട്ട്‌ മരണത്തോട്‌ മല്ലിട്ട മൂന്ന്‌ പേരെ സാഹസികമായി രക്ഷപ്പെടുത്തിയ ബേക്കലിലെ ബബീഷിനെ മുസ്ലിം ലീഗ്‌ ജില്ലാ കമ്മിറ്റി ആദരിച്ചു. മുസ്ലിം ലീഗ്‌ നിയമസഭാകക്ഷി സെക്രട്ടറി കെ.പി.എ. മജീദ്‌ എം.എല്‍.എ. ബബീഷിന്‌ ക്യാഷ്‌ അവാര്‍ഡും ഉപഹാരവും കൈമാറി.ജില്ലാ പ്രസിഡണ്ട്‌ ടി.ഇ. അബ്ദുല്ല ആധ്യക്ഷം വഹിച്ചു. ജന.സെക്ര. എ. അബ്ദുല്‍ റഹ്മാന്‍, സി.ടി.അഹമ്മദലി, കല്ലട്ര മാഹിന്‍ ഹാജി, എന്‍.എ. നെല്ലിക്കുന്ന്‌ എം.എല്‍.എ, എ.കെ.എം. അഷ്‌റഫ്‌ എം.എല്‍.എ., പി.എ.റഷീദ്‌, എം.സി.ഖമറുദ്ധീന്‍, എം.ബി. യൂസുഫ്‌, അസീസ്‌, കെ. മുഹമ്മദ്‌ കുഞ്ഞി, വി.പി. അബ്ദുല്‍ ഖാദര്‍, വി.കെ.ബാവ, പി.എം.മുനീര്‍ ഹാജി, മൂസ ബി, കെ.ഇ. എ ബക്കര്‍, കല്ലട്ര അബ്ദുല്‍ ഖാദര്‍ ,അബ്ദുല്ല ഹുസൈന്‍ ഹാജി സംബന്ധിച്ചു.

NO COMMENTS

LEAVE A REPLY