കെ സുരേന്ദ്രനെ ക്രൈംബ്രാഞ്ച്‌ ചോദ്യം ചെയ്‌തു

0
160


കാസര്‍കോട്‌: മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പുമായി കോഴക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ബി ജെ പി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനെ ജില്ലാ ക്രൈംബ്രാഞ്ച്‌ ചോദ്യം ചെയ്‌തു. ഇന്നുച്ചയ്‌ക്ക്‌ 11 മണിയോടെയാണ്‌ കെ സുരേന്ദ്രന്‍ കാസര്‍കോട്‌ ഗവ ഗസ്റ്റ്‌ ഹൗസില്‍ എത്തിയത്‌. ജില്ലാ ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്‌ പി എ സതീഷ്‌ കുമാറിന്റെ നേതൃത്വത്തിലാണ്‌ ചോദ്യം ചെയ്യല്‍ ആരംഭിച്ചത്‌.മഞ്ചേശ്വരം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന്‌ പിന്മാറാന്‍ ബി എസ്‌ പി സ്ഥാനാര്‍ത്ഥി കെ സുന്ദരയ്‌ക്ക്‌ രണ്ടരലക്ഷം രൂപയും മൊബൈല്‍ ഫോണും നല്‍കി. തെരഞ്ഞെടുപ്പു ചട്ടങ്ങള്‍ക്ക്‌ വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നാണ്‌ സുരേന്ദ്രനെതിരെ രജിസ്റ്റര്‍ ചെയ്‌ത കേസ്‌. സി പി എം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി പി എം ജില്ലാ കമ്മറ്റി അംഗം വി വി രമേശന്‍ നല്‍കിയ പരാതിയില്‍ കോടതി നിര്‍ദ്ദേശ പ്രകാരം ബദിയഡുക്ക പൊലീസാണ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തത്‌. പിന്നീടാണ്‌ കേസ്‌ ജില്ലാ ക്രൈംബ്രാ ഞ്ചിനു കൈമാറിയത്‌ . അന്വേഷണത്തിന്റെ ഭാഗമായി പത്രിക പിന്‍വലിച്ച കെ.സുന്ദര, മാതാവ്‌ ബേട്‌ജി, എന്നിവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ബി ജെ പി മണ്ഡലം പ്രസിഡന്റ്‌, തെരഞ്ഞെടുപ്പു ഏജന്റുമാര്‍, യുവമോര്‍ച്ചാ ട്രഷറര്‍ ആയിരുന്ന സുനില്‍ നായ്‌ ക്ക്‌ എന്നിവരെ ക്രൈംബ്രാഞ്ച്‌ നേരത്തെ ചോദ്യം ചെയ്‌തിരുന്നു.

NO COMMENTS

LEAVE A REPLY