18നും 45നും ഇടയില്‍ പ്രായമുള്ള മുഴുവന്‍ പേരുംകോവിഡ്‌ വാക്‌സിന്‍ സ്വീകരിക്കണം: കളക്ടര്‍

0
31


കാസര്‍കോട്‌: 18നും 45നും ഇടയില്‍ പ്രായമുള്ള മുഴുവന്‍ പേരും കോവിഡ്‌ വാക്‌സിന്‍ സ്വീകരിക്കണമെന്ന്‌ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത്‌ രണ്‍വീര്‍ ചന്ദ്‌ പറഞ്ഞു. ജില്ലയിലെ ആകെ രോഗബാധിതരില്‍ 53 ശതമാനം 16 നും 45 നും ഇടയില്‍ പ്രായമുള്ളവരാണെന്നാണ്‌ കോവിഡ്‌ ബാധിതരുടെ വിവരങ്ങള്‍ വിശകലനം ചെയ്‌തതില്‍നിന്ന്‌ വ്യക്തമാകുന്നതെന്നു കളക്‌ടര്‍ ചൂണ്ടിക്കാട്ടി. പരീക്ഷകള്‍ എഴുതുന്ന വിദ്യാര്‍ഥികള്‍ക്കും കോളേജില്‍ പ്രവേശിക്കുന്നതിനും കോവിഡ്‌ വാക്‌സിന്‍ സ്വീകരിക്കേണ്ടത്‌ നിര്‍ബന്ധമാണെന്നും കളക്ടര്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY