തെക്കേക്കുന്നില്‍ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചു; വൈദ്യുതി പ്രതിസന്ധിക്ക്‌ പരിഹാരം

0
29


പെരിയ: കുണിയ തെക്കേ കുന്നില്‍ പുതിയ വൈദ്യുതി ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചതോടെ വര്‍ഷങ്ങളായി ആ പ്രദേശത്തു തുടര്‍ന്നിരുന്ന വൈദ്യുതി പ്രതിസന്ധിക്ക്‌ പരിഹാരമായി. കഴിഞ്ഞ ദിവസമാണ്‌ പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍പ്പെട്ട തെക്കേക്കുന്നില്‍ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചത്‌. കുണിയ സൗത്ത്‌ ഹില്‍ക്ലബ്ബിന്റെയും നാട്ടുകാരുടെയും നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ്‌ പെരിയ വൈദ്യുതി സെക്ഷന്‍ ഓഫീസ്‌ പരിധിയില്‍പ്പെട്ട ഈ പ്രദേശത്ത്‌ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചത്‌. നൂറോളം കൂടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്ത്‌ ദീര്‍ഘകാലമായി രൂക്ഷമായ വോള്‍ട്ടേജ്‌ ക്ഷാമം അനുഭവപ്പെട്ടിരുന്നു. നേരത്തെ കുണിയയില്‍ നിന്നുള്ള ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നാണ്‌ ഈ പ്രദേശത്ത്‌ വൈദ്യുതി എത്തിയിരുന്നത്‌. പ്രവാസി കുടുംബങ്ങള്‍ അടക്കം താമസിക്കുന്ന പ്രദേശമായതിനാല്‍ വൈദ്യുതി ഉപഭോഗം താരതമ്യേന കൂടുതലായിരുന്നു. അതുകൊണ്ടുതന്നെ നിലവില്‍ ലഭിച്ചിരുന്ന വൈദ്യുതി ഉപയോഗത്തിന്‌ അപര്യാപ്‌തമായിരുന്നു. ഈ സാഹചര്യത്തിലാണ്‌ ട്രാന്‍സ്‌ഫോറിനായി മുറവിളി ഉയര്‍ന്നത്‌.

NO COMMENTS

LEAVE A REPLY