ഗോളിയടി-ഉക്കിനടുക്ക റോഡ്‌ കുളമായി; ഗതാഗതം അതിദുസ്സഹം

0
30


ബദിയഡുക്ക: റോഡില്‍ നിറയെ വലിയ കുഴികള്‍ രൂപപ്പെട്ടതോടെ ഗതാഗതം അതി ദുസ്സഹമായി.ബദിയഡുക്ക-പെര്‍ള റോഡിലെ ഉക്കിനടുക്കയ്‌ക്ക്‌ സമീപം ഗോളിയടിക്കും, ഉക്കിനടുക്കയ്‌ക്കും ഇടയിലാണ്‌ അപകടകരമായ നിലയില്‍ കുഴികള്‍ രൂപപ്പെട്ടത്‌. മഴ ശക്തമായതോടെ റോഡിലുണ്ടായിരുന്ന വലിയ കുഴികളില്‍ വെള്ളം നിറഞ്ഞു. നിത്യവും നിരവധി വാഹനങ്ങള്‍ സഞ്ചരിക്കുന്ന കര്‍ണ്ണാടകയിലെ പുത്തൂര്‍ വിട്ട്‌ളഭാഗങ്ങളിലേക്കും, ബള്ളം വെട്ട്‌, ചാളക്കോട്‌, കോരിക്കാര്‍, പെര്‍ള, ഉക്കിനടുക്ക, അടുക്കസ്ഥല തുടങ്ങിയ സ്ഥലങ്ങളിലേക്കും പോകുന്ന പ്രധാന റോഡാണിത്‌.
ദൂരസ്ഥലങ്ങളില്‍ നിന്ന്‌ എത്തുന്നവര്‍ കുഴികളുടെ ആഴമറിയാതെ വാഹനങ്ങളുമായി കുഴിയില്‍ വീഴുന്നതു പതിവായിട്ടുണ്ടെന്നു പരാതിയുണ്ട്‌. പൊതുമരാമത്ത്‌ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള റോഡാണിത്‌.

NO COMMENTS

LEAVE A REPLY