ജീവന്‍ രക്ഷകനായ ബബീഷിന്‌ സര്‍ക്കാര്‍ ജോലിനല്‍കണം

0
32


പാലക്കുന്ന്‌: കീഴൂരിലെ തോണിയപകടത്തില്‍ മൂന്നുപേരുടെയും ഒരു മാസം മുമ്പ്‌ നാലു പേരുടെയും ജീവന്‍ രക്ഷിച്ച ബബീഷിന്‌ സര്‍ക്കാര്‍ ജോലി നല്‍കണമെന്ന്‌ വ്യാപാരി-വ്യവസായി ഏകോപന സമിതി പാലക്കുന്ന്‌-കോട്ടിക്കുളം യൂണിറ്റ്‌ സര്‍ക്കാറിനോട്‌ ആവശ്യപ്പെട്ടു. ബിബീഷിനെ ആദരിക്കാന്‍ ചേര്‍ന്ന യോഗമാണ്‌ ഈ ആവശ്യം ഉന്നയിച്ചത്‌. ഗംഗാധരന്‍ പള്ളം ആധ്യക്ഷം വഹിച്ചു. ബേക്കല്‍ സര്‍ക്കള്‍ ഇന്‍സ്‌പെക്ടര്‍ വിപിന്‍ ഉപഹാരം സമ്മാനിച്ചു. എം.എസ്‌. ജംഷീദ്‌, മുരളി പള്ളം പ്രസംഗിച്ചു. ബബീഷിനെ ‘സംസ്‌കാര’ കൂട്ടായ്‌മ ആദരിച്ചു
പാലക്കുന്ന്‌: കടലില്‍ മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞു അപകടത്തില്‍പ്പെട്ട മൂന്നു പേരെ സാഹസികമായി രക്ഷപ്പെടുത്തിയ ബബീഷിനെ സംസ്‌കാര ആര്‍ട്ടിസ്റ്റ്‌സ്‌ വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ്‌ കേരള ജില്ലാ കമ്മിറ്റി ആദരിച്ചു . ബേക്കല്‍ സി. ഐ. വിപിന്‍ പുരസ്‌കാരം നല്‍കി. ഡിവൈഎസ്‌പി സി.കെ. സുനില്‍ കുമാര്‍ ഷാള്‍ അണിയിച്ചു. പ്രസിഡന്റ്‌ സുരേഷ്‌ ബേക്കല്‍ അധ്യക്ഷനായി. ഗോവിന്ദ മാരാര്‍, ബെല്‍രാജ്‌ ബേഡകം, പ്രശാന്ത്‌ അഗിത്തായ, ലക്ഷ്‌മീകാന്ത അഗിത്തായ, രാജേന്ദ്രമാരാര്‍ തുടങ്ങിയവര്‍ സംസാരിച്ചു..

NO COMMENTS

LEAVE A REPLY