അബ്‌കാരി കേസ്‌; വാറന്റ്‌ പ്രതി അറസ്റ്റില്‍

0
29


മുള്ളേരിയ: നിരവധി അബ്‌കാരി കേസുകളിലെ പ്രതിയും വാറന്റു പ്രതിയുമായ യുവാവ്‌ അറസ്റ്റില്‍. മുള്ളേരിയ, ബേങ്ങത്തടുക്കയിലെ വിനോദ്‌ എന്ന വിനുവിനെയാണ്‌ ബദിയഡുക്ക എക്‌സൈസ്‌ റേഞ്ച്‌ ഓഫീസിലെ പ്രിവന്റീവ്‌ ഓഫീസര്‍ എം കെ രവീന്ദ്രനും സംഘവും അറസ്റ്റു ചെയ്‌തത്‌. പ്രതിയെ കാസര്‍കോട്‌ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി റിമാന്റ്‌ ചെയ്‌തു. എക്‌സൈസ്‌ സംഘത്തില്‍ സിവില്‍ എക്‌സൈസ്‌ ഓഫീസര്‍മാരായ മഞ്‌ജുനാഥ ആള്‍വ, കെ രമേശന്‍ എന്നിവരും ഉണ്ടായിരുന്നു.

NO COMMENTS

LEAVE A REPLY