തച്ചങ്ങാട്‌ സ്വദേശിനിയായ യുവ വനിത ഡോക്‌ടര്‍ക്ക്‌ യു എ ഇ ഗോള്‍ഡന്‍ വിസ

0
40


ഷാര്‍ജ: ഷാര്‍ജയിലെ സാമൂഹ്യ സാംസ്‌ക്കാരിക-ജീവകാരുണ്യ-വിദ്യാഭ്യാസ രംഗത്തെനിറ സാന്നിധ്യവും ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ ട്രഷററുമായ കെ ബാലകൃഷ്‌ണന്റെ മകള്‍ ഡോ.അപര്‍ണ്ണ ബാലകൃഷ്‌ണന്‌ യു എ ഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചു. ദുബൈയിലെ എന്‍ എം സി ആശുപത്രിയില്‍ ഡോക്‌ടറായി ജോലി ചെയ്യുന്ന അപര്‍ണ്ണയ്‌ക്ക്‌ ആരോഗ്യ മേഖലയിലെ മികച്ച സേവനം പരിഗണിച്ചാണ്‌ ഗോള്‍ഡന്‍ വിസ സമ്മാനിച്ചത്‌.
യു എ ഇയിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ക്ക്‌ നല്‍കുന്ന വിസയാണിത്‌. കേരളത്തില്‍ നിന്ന്‌ ഇതിനകം നടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍, വ്യവസായ പ്രമുഖന്‍ എം എ യൂസഫലി, ആസ്റ്റര്‍ ആശുപത്രി ഗ്രൂപ്പ്‌ ചെയര്‍മാന്‍ ആസാദ്‌ മൂപ്പന്‍ തുടങ്ങി ചുരുക്കം പേര്‍ക്കാണ്‌ ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുള്ളത്‌. കാസര്‍കോട്‌ ജില്ലയില്‍ പ്രമുഖ വ്യവസായി പി എ ഇബ്രാഹിം ഹാജി അടക്കം ചുരുക്കം പേര്‍ മാത്രമാണ്‌ ഗോള്‍ഡന്‍ വിസയ്‌ക്ക്‌ അര്‍ഹരായിട്ടുള്ളത്‌. യു എ ഇയില്‍ വലിയ പ്രാധാന്യമുള്ള ഈ വിസയുള്ളവര്‍ക്ക്‌ പ്രത്യേക പരിഗണനയും ആനുകൂല്യവും ലഭിക്കും. ബേക്കല്‍ തച്ചങ്ങാട്‌ സ്വദേശിനിയാണ്‌ യുവ വനിതാ ഡോക്‌ടറായ അപര്‍ണ്ണ. അടുത്തിടെയാണ്‌ വിവാഹിതയായത്‌. യു എ ഇയില്‍ ഉന്നത ഉദ്യോഗസ്ഥനും കളനാട്‌ ഇടുവങ്കാല്‍ സ്വദേശിയുമായ എം സഞ്‌ജയനാണ്‌ ഭര്‍ത്താവ്‌. കുടുംബ സമേതം ദുബൈയിലാണ്‌ താമസം.

NO COMMENTS

LEAVE A REPLY