പ്രണയ വിവാഹിതയായ യുവതിയുടെ മരണം; അന്വേഷണം ഊര്‍ജ്ജിതമാക്കി

0
49


ബേക്കല്‍:പ്രണയ വിവാഹിതയായ യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ പൊലീസ്‌ അന്വേഷണം ഊര്‍ജ്ജിതമാക്കി. ഡിവൈ എസ്‌ പി സി കെ സുനില്‍കുമാറിന്റെ മേല്‍നോട്ടത്തില്‍ എസ്‌ ഐ രാമചന്ദ്രനാണ്‌ കേസ്‌ അന്വേഷിക്കുന്നത്‌. കല്യോട്ട്‌, ആറാട്ടുകടവിലെ മഹേഷിന്റെ ഭാര്യ അനു (22)വിനെ ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച്ചയാണ്‌ വീട്ടില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്‌. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കോട്ടയം, ആനിക്കാട്‌, താന്നിപ്പാറയിലെ ടി ജെ ആന്റണിയുടെ മകളാണ്‌ അനു. മംഗ്‌ളൂരുവില്‍ പഠിക്കുന്നതിനിടയില്‍ ആണ്‌ ഡ്രൈവറായ കല്യോട്ടെ മഹേഷിനെ അനു പരിചയപ്പെട്ടതും പ്രണയത്തിലായതും. പിന്നീട്‌ വീട്ടുകാര്‍ അറിയാതെ അനു മഹേഷുമായി വിവാഹിതയായി ആറാട്ടുകടവിലെ വീട്ടില്‍ താമസിച്ചു വരികയായിരുന്നു. ഇതിനിടയില്‍ ഒരു കുഞ്ഞും പിറന്നു. ആദ്യകാലങ്ങളില്‍ ഇരുവരും തമ്മില്‍ യാതൊരു പ്രശ്‌നവുമുണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട്‌ അനുവിന്‌ മാനസിക പീഡനം നേരിട്ടിരുന്നതായി പൊലീസ്‌ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്‌. ഇതു സംബന്ധിച്ച വിശദമാ അന്വേഷണം തുടരുകയാണ്‌. അനുവിന്റെ മരണ വിവരമറിഞ്ഞ്‌ സഹോദരനടക്കമുള്ള ബന്ധുക്കള്‍ കഴിഞ്ഞ ദിവസം ബേക്കലില്‍ എത്തിയിരുന്നു.

NO COMMENTS

LEAVE A REPLY