കളഞ്ഞു കിട്ടിയ പണവും സ്വര്‍ണ്ണവുമടങ്ങിയ ബാഗ്‌ ഉടമസ്ഥയ്‌ക്ക്‌ തിരികെ നല്‍കി ഡ്രൈവര്‍ മാതൃകയായി

0
39


കുമ്പള: ഓട്ടോയില്‍ നിന്ന്‌ കളഞ്ഞു കിട്ടിയ പണവും സ്വര്‍ണ്ണവും അടങ്ങിയ ബാഗ്‌ ഉടമസ്ഥന്‌ തിരികെ നല്‍കി ഡ്രൈവര്‍ സത്യസന്ധത തെളിയിച്ചു.കുമ്പള ടൗണിലെ ഓട്ടോ ഡ്രൈവര്‍ ശേഖരയാണ്‌ സത്യസന്ധത തെളിയിച്ച്‌ മാതൃകയായത്‌. ഇന്നലെയാണ്‌ സംഭവം. ആരിക്കാടി സ്വദേശിനിയായ ഹര്‍ഷലതയുടെ 3500 രൂപയും സ്വര്‍ണ്ണവും അടങ്ങിയ ബാഗാണ്‌ തിരികെ നല്‍കിയത്‌. കുമ്പളയില്‍ നിന്ന്‌ ആരിക്കാടിയിലേക്ക്‌ യാത്ര ചെയ്യുന്നതിനിടെയാണ്‌ ഹര്‍ശലത ബാഗ്‌ ഓട്ടോയില്‍ മറന്ന്‌ വെച്ചത്‌. തിരികെ കുമ്പളയില്‍ എത്തിയപ്പോഴാണ്‌ ശേഖര ഓട്ടോയില്‍ ബാഗ്‌ കണ്ടെത്തിയത്‌. തുടര്‍ന്ന്‌ കുമ്പള പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. അന്വേഷണത്തില്‍ ഉടമസ്ഥയെ കണ്ടെത്തിയ പൊലീസ്‌ സ്‌ത്രീയുടെ ഭര്‍ത്താവ്‌ നാഗ പ്രസാദിനെ വിളിച്ചു വരുത്തി ബാഗ്‌ കൈമാറുകയായിരുന്നു. ഓട്ടോ ഡ്രൈവറുടെ സത്യസന്ധതയെ പൊലീസുള്‍പ്പെടെ പ്രശംസിച്ചു.

NO COMMENTS

LEAVE A REPLY