9 ആടുകളെ നായ്‌ക്കള്‍ കൂട്ടില്‍ കയറി കടിച്ചുകൊന്നു

0
29


ഉപ്പള: ആട്ടിന്‍ കൂട്ടില്‍ കയറിയ തെരുവ്‌ നായ്‌ക്കള്‍ ഒമ്പത്‌ ആടുകളെ കടിച്ച്‌ കൊന്നു. കോടിബയല്‍ കരൂര്‍ സ്വദേശി അവ്വമ്മയുടെ ഒമ്പത്‌ ആടുകളെയാണ്‌ നായ്‌ക്കള്‍ കടിച്ച്‌ കൊന്നത്‌. ഒരു ആടിനെ ഗുരുതരമായി പരിക്കുകളോടെ രക്ഷപ്പെടുത്തി.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ അഞ്ച്‌ മണിയോടെയായിരുന്നു സംഭവം. ആടുകളുടെ കരച്ചില്‍ കേട്ട്‌ വീട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ പത്തോളം നായ്‌ക്കള്‍ കൂട്ടത്തോടെ കൂട്ടില്‍ക്കയറി ആടുകളെ കൊന്ന്‌ വലിച്ചു കൊണ്ട്‌ പോകാന്‍ ശ്രമിക്കുകയായിരുന്നു. അടച്ചിട്ട വാതില്‍ പൊളിച്ചാണ്‌ നായ്‌ക്കള്‍ ആട്ടിന്‍ കൂട്ടില്‍ കയറിയത്‌. ഒരു ലക്ഷം രൂപയുടെ നഷ്‌ടം കണക്കാക്കുന്നു. കഴിഞ്ഞ നാലുപതിറ്റാണ്ടിലേറെ ആടുകളെ സ്വന്തം മക്കളെപോലെ പരിപാലിക്കുന്ന അവ്വമ്മ ദുഃഖം അടക്കാനാവാതെ വിഷമിക്കുന്നു. പൈവളിഗെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവ്‌ നായ്‌ക്കളുടെ ശല്യം രൂക്ഷമായതായി നേരത്തെ പരാതിയുണ്ട്‌. എന്നാല്‍ ഇതുപരിഹരിക്കാന്‍ ആരും ശ്രമിക്കുന്നില്ലെന്നു നാട്ടുകാര്‍ പരിതപിച്ചു.

NO COMMENTS

LEAVE A REPLY