12 വര്‍ഷമായി കിടപ്പില്‍; വീട്ടമ്മ കനിവു തേടുന്നു

0
54


നീര്‍ച്ചാല്‍: അസുഖത്തെ തുടര്‍ന്ന്‌ കിടപ്പിലായ വീട്ടമ്മ ചികിത്സയ്‌ക്കായി ഉദാരമതികളുടെ സഹായം തേടുന്നു.
മീപ്പുഗുരി സ്വദേശിയും നീര്‍ച്ചാല്‍ ബേള, വിഷ്‌ണുമൂര്‍ത്തി ക്ഷേത്രത്തിന്‌ സമീപം വാടക വീട്ടില്‍ താമസക്കാരനുമായ ഗോപാലകൃഷ്‌ണന്റെ ഭാര്യ സത്യാവതിയാണ്‌ (60) സഹായം തേടുന്നത്‌. കാലിന്‌ ബാധിച്ച അസുഖത്തെ തുടര്‍ന്ന്‌ കഴിഞ്ഞ 12 വര്‍ഷത്തോളമായി കിടപ്പില്‍ കഴിയുന്ന സത്യാവതിക്ക്‌ രോഗം ഭേദമാകണമെങ്കില്‍ ലക്ഷക്കണക്കിന്‌ രൂപ ചിലവ്‌ വരുന്ന ശത്രക്രിയ ആവശ്യമാണെന്ന്‌ ചികിത്സിക്കുന്ന ഡോക്‌ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. എന്നാല്‍ സ്വര്‍ണ്ണപ്പണിക്കാരനായ ഗോപാലകൃഷ്‌ണയ്‌ക്ക്‌ ജോലി ചെയ്‌ത്‌ ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ട്‌ കുടുംബം പുലര്‍ത്താന്‍ പോലും പ്രയാസപ്പെടുന്നതിനിടെ ഭീമമായ ചികിത്സാച്ചിലവ്‌ കൂടി താങ്ങാനുള്ള ശേഷിയുമില്ലാത്ത സ്ഥിതിയാണ്‌. മാത്രമല്ല ഈ ദമ്പതികള്‍ മക്കളുമില്ല. അത്‌ കൊണ്ട്‌ തന്നെ സുമനസ്സുകള്‍ മാത്രമാണ്‌ ഈ നിര്‍ദ്ദന കുടുംബത്തിന്റെ ഏക പ്രതീക്ഷയും ആശ്രയവും.ധനസഹായങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ 9567899290 എന്ന നമ്പറില്‍ ബന്ധപ്പെടണം.ഗോപാലകൃഷ്‌ണയുടെ പേരില്‍ കര്‍ണ്ണാടക ബാങ്ക്‌ നീര്‍ച്ചാല്‍ ശാഖയില്‍ അക്കൗണ്ടും തുറന്നിട്ടുണ്ട്‌. 5322500101180201 ആണ്‌ അക്കൗണ്ട്‌ നമ്പര്‍. ഐ എഫ്‌ സി നമ്പര്‍ കെ എ ആര്‍ ബി 0000532.

NO COMMENTS

LEAVE A REPLY