സയ്യിദ്‌ ഉമറുല്‍ ഫാറൂഖ്‌ തങ്ങള്‍ 6-ാം ഉറൂസ്‌ മള്‌ഹറില്‍ തുടങ്ങി

0
71


മഞ്ചേശ്വരം: ഖാസി സയ്യിദ്‌ മുഹമ്മദ്‌ ഉമറുല്‍ ഫാറൂഖ്‌ തങ്ങള്‍ ആറാം ഉറൂസ്‌ മുബാറകിന്‌ മള്‌ഹറില്‍ പ്രൗഢ തുടക്കം. നാളെ വരെ ഓണ്‍ലൈനിലൂടെ നടക്കുന്ന ഉറൂസ്‌ പരിപാടിക്ക്‌ തുടക്കം കുറിച്ച്‌ കേരള മുസ്ലിം ജമാഅത്ത്‌ ജില്ലാ സെക്രട്ടറി പള്ളങ്കോട്‌ അബ്ദുല്‍ ഖാദിര്‍ മദനി പതാക ഉയര്‍ത്തി. സയ്യിദ്‌ ജലാലുദ്ധീന്‍ സഅദി അല്‍ ബുഖാരി മഖാം സിയാറത്തിന്‌ നേതൃത്വം നല്‍കി. സയ്യിദ്‌ അബ്ദുറഹ്‌മാന്‍ ശഹീര്‍ അല്‍ ബുഖാരിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച മൗലിദ്‌ മജ്‌ലിസിന്‌ മുഹമ്മദ്‌ സ്വാലിഹ്‌ സഅദി തളിപ്പറമ്പ്‌ നേതൃത്വം നല്‍കി. കേരള മുസ്ലിം ജമാഅത്ത്‌ ജില്ലാ പ്രസിഡന്റ്‌ ബി.എസ്‌ അബ്ദുള്ളകുഞ്ഞി ഫൈസി, എസ്‌.എം.എ ജില്ലാ പ്രസിഡന്റ്‌ കൊല്ലമ്പാടി അബ്ദുല്‍ഖാദര്‍ സഅദി, പാത്തൂര്‍ മുഹമ്മദ്‌ സഖാഫി, അബ്ദുല്‍ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസാ സഖാഫി കളത്തൂര്‍, മുഹ്യദ്ധീന്‍ കാമില്‍ സഖാഫി, ഇസ്‌മായില്‍ സഅദി പാറപ്പള്ളി, സകരിയ ഫൈസി, മുഹ്യദ്ദീന്‍ കാമില്‍ സഖാഫി, ഉമറുല്‍ ഫാറൂഖ്‌ മദനി മച്ചമ്പാടി, ഹസ്സന്‍ സഅദി, സുബൈര്‍ സഖാഫി, സിദ്ധീഖ്‌ സഅദി തൗഡ്‌ഗോളി, ജാബിര്‍ സഖാഫി, ഹസ്സന്‍ കുഞ്ഞി, അബ്ദുറഹൂഫ്‌ മിസ്‌ബഹി, സിദ്ധീഖ്‌ ഹാജി മംഗലാപുരം,പള്ളികുഞ്ഞി ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.
രാത്രി നടന്ന പ്രാര്‍ത്ഥന സംഗമത്തിന്‌ മര്‍കസ്‌ പ്രസിഡന്റ്‌ സയ്യിദ്‌ അലി ബാഫക്കി തങ്ങള്‍ നേതൃത്വം നല്‍കി ബദ്‌റുസ്സദാത്ത്‌ സയ്യിദ്‌ ഖലീലുല്‍ ബുഖാരി തങ്ങള്‍ ഉല്‍ഘടനം ചെയ്‌തു. ഖാസി അബ്ദുല്‍ ഹമീദ്‌ മുസ്‌ലിയാര്‍ മാണി, ഹംസ കോയ ബാഖവി കടലുി, മുഹമ്മദ്‌ കുഞ്ഞി സഖാഫി കൊല്ലം തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഇന്ന്‌ രാത്രി 7.30ന്‌ നടക്കുന്ന ഓണ്‍ലൈന്‍ പ്രഭാഷണത്തില്‍ അബ്ദുല്‍ ലത്തീഫ്‌ സഖാഫി കാന്തപുരം നേത്രത്വം നല്‍കും. 25ന്‌ വൈകിട്ട്‌ 7.30ന്‌ സഫ്വാന്‍ സഖാഫി പത്തപിരിയം പ്രഭാഷണം നടത്തും.

NO COMMENTS

LEAVE A REPLY