വിദ്യാര്‍ത്ഥിനികള്‍ക്കു നേരെ നഗ്നതാ പ്രദര്‍ശനം; യുവാവ്‌ അറസ്റ്റില്‍

0
67


കണ്ണൂര്‍: മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍ക്കു നേരെ നഗ്നതാപ്രദര്‍ശനം നടത്തിയ വിരുതനെ പൊലീസ്‌ തന്ത്രപരമായി അറസ്റ്റു ചെയ്‌തു. തളിപ്പറമ്പ്‌, രാജരാജേശ്വരി ക്ഷേത്രത്തിനു സമീപത്തെ കുണ്ടത്തില്‍ പി സുനില്‍ കുമാറി(47)നെയാണ്‌ തളിപ്പറമ്പ്‌ ഇന്‍സ്‌പെക്‌ടര്‍ കെ വി ബാബു അറസ്റ്റു ചെയ്‌ത്‌. കഴിഞ്ഞ മാസം 24ന്‌ ആണ്‌ കേസിനാസ്‌പദമായ സംഭവം. പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പല്ലുവേദനയ്‌ക്കു ചികിത്സ തേടിയെത്തിയതായിരുന്നു സുനില്‍. ഇതിനിടയില്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലിനു സമീപത്ത്‌ നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നുവെന്നു പൊലീസ്‌ പറഞ്ഞു. അന്ന്‌ വിദ്യാര്‍ത്ഥിനികള്‍ പ്രതിയുടെ ചിത്രം എടുത്ത്‌ പൊലീസിനു കൈമാറിയിരുന്നു. എന്നാല്‍ മുഖം വ്യക്തമായിരുന്നില്ല. തുടര്‍ന്ന്‌ പൊലീസ്‌ കമ്പ്യൂട്ടര്‍ വിദഗ്‌ദ്ധന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ്‌ പ്രതിയെ തിരിച്ചറിഞ്ഞത്‌. ഒന്നരവര്‍ഷം മുമ്പ്‌ പയ്യന്നൂരിലെ യുവദമ്പതികളുടെ ആദ്യരാത്രിയില്‍ മുറിയില്‍ ഒളിഞ്ഞു നോക്കുന്നതിനിടയില്‍ സുനില്‍ നാട്ടുകാരുടെ പിടിയിലായിരുന്നു. മാതമംഗലം പ്രാഥമികാരോഗ്യകേന്ദ്രത്തിനു മുന്നിലും ഇയാള്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയിരുന്നതായി പൊലീസ്‌ പറഞ്ഞു.

NO COMMENTS

LEAVE A REPLY