പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസ്‌;മൂന്നുപേര്‍കൂടി അറസ്റ്റില്‍

0
156

കാസര്‍കോട്‌: പതിമൂന്നുകാരിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന കേസില്‍ മൂന്നു പേരെ കൂടി കാസര്‍കോട്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ഉളിയത്തടുക്ക, പള്ളത്തെ അബ്‌ദുള്‍ (38), കൂഡ്‌ലു കാനത്തിന്‍കരയിലെ സുബ്ബ(58) ഉളിയത്തടുക്കയിലെ വാസുദേവഗട്ടി(50) എന്നിവരാണ്‌ അറസ്റ്റിലായത്‌. ഇതോടെ ഉളിയത്തടുക്ക പീഡന കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം എട്ടായി. പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഉളിയത്തടുക്ക എസ്‌ പി നഗറിലെ സി അബ്ബാസി(60) നെ അറസ്റ്റു ചെയ്‌തതോടെയാണ്‌ മറ്റു പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചത്‌. തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തില്‍ പട്‌ള, ചെന്ന, കൂഡ്‌ലുവിലെ സി എ അബ്ബാസ്‌(49), പാണലത്തെ ഉസ്‌മാന്‍(59), ഉളിയത്തടുക്കയിലെ മുഹമ്മദ്‌ ഹനീഫ(58), ഹിദായത്ത്‌ നഗറിലെ അബൂബക്കര്‍(55) എന്നിവരാണ്‌ നേരത്തെ അറസ്റ്റിലായത്‌. പ്രതികളെല്ലാം ഇപ്പോഴും റിമാന്റിലാണ്‌.

NO COMMENTS

LEAVE A REPLY