കുടുംബശ്രീ കര്‍ക്കടക കഞ്ഞി മേള തുടങ്ങി

0
84

കാസര്‍കോട്‌: കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ ആരംഭിച്ച കോവിഡ്‌ സ്‌പെഷ്യല്‍ കര്‍ക്കടക കഞ്ഞി മേളയുടെ ജില്ലാ തല ഉദ്‌ഘാടനം മന്ത്രി എം വി ഗോവിന്ദന്‍ കഞ്ഞി കുടിച്ച്‌ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്ത്‌ കാന്റീനില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബേബി ബാലകൃഷ്‌ണന്‍, ജില്ലാ കലക്‌ടര്‍ ഭണ്ഡാരി സ്വാഗത്‌രണ്‍വീര്‍ചന്ദ്‌, ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ഷാനവാസ്‌ പാദൂര്‍, ജില്ലാ പഞ്ചായത്ത്‌ സ്ഥിരം കമ്മറ്റി അധ്യക്ഷരായ കെ ശകുന്തള, ഗീതാകൃഷ്‌ണന്‍, കുടുംബശ്രീ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി ടി സുരേന്ദ്രന്‍, ജില്ലാ ആയൂര്‍വേദ ആശുപത്രി സൂപ്രണ്ട്‌ ഡോ. ഇന്ദു ദിലീപ്‌, മുന്‍ എം പി പി കരുണാകരന്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.
ജില്ലയിലെ മുഴുവന്‍ ജനകീയ ഹോട്ടലുകളിലും ആഗസ്‌ത്‌ 16 വരെ സ്‌പെഷ്യല്‍ കര്‍ക്കിടക കഞ്ഞി വിതരണമുണ്ടാകുമെന്ന്‌ അധികൃതര്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY