കോവിഡ്‌ ഇളവ്‌: ഇതര സസ്ഥാന തൊഴിലാളികളും തിരിച്ചെത്തി

0
123

കാസര്‍കോട്‌: കോവിഡ്‌ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവനുവദിച്ചതോടെ ഇതരസംസ്ഥാനതൊഴിലാളികളും കാസര്‍കോട്ടു തിരിച്ചെത്തിക്കൊണ്ടിരിക്കുന്നു.
മഴക്കുണ്ടാവാനിരിക്കുന്ന ശമനവും കോവിഡ്‌ നിയന്ത്രണങ്ങളിലുണ്ടായ ഇളവുമാണ്‌ ഇതര സംസ്ഥാന തൊഴിലാളികളെ വീണ്ടും കാസര്‍കോട്ടെത്തിച്ചത്‌. കാസര്‍കോട്ടെത്തിച്ചേര്‍ന്ന തൊഴിലാളികള്‍ പതിവ്‌ തൊഴില്‍ വിപണികളായ പുതിയ ബസ്‌സ്റ്റാന്റ്‌ പരിസരത്തും താലൂക്ക്‌ ഓഫീസിനടുത്തെ ട്രാഫിക്‌ സര്‍ക്കിളിലും സംഘം ചേര്‍ന്നിട്ടുണ്ട്‌.ഇത്തരത്തില്‍ എത്തിച്ചേരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കു കോവിഡ്‌ ടെസ്റ്റ്‌ നടത്താന്‍ സംവിധാനമേര്‍പ്പെടുത്തിട്ടിയിട്ടില്ലെന്നു പറയുന്നു. കോവിഡില്‍ ഇളവ്‌ ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്നു ഇന്നലെ കനത്ത മഴയിലും വ്യാപാരസ്ഥാപനങ്ങള്‍ സജീവമായിരുന്നു. ഇടപാടുകാരുടെ സാന്നിധ്യവും പ്രകടമായിരുന്നു. അതേ സമയം ഇളവുകളിലും കോവിഡ്‌ പ്രോട്ടോക്കോള്‍ ഉറപ്പാക്കണമെന്നു സംസ്ഥാന പൊലീസ്‌ മേധാവി ജില്ലാ പൊലീസ്‌ മേധാവികളോടു നിര്‍ദ്ദേശിച്ചു. പരസ്‌പര അകലവും മാസ്‌ക്‌ ഉപയോഗവും ഉറപ്പാക്കണമെന്നും നിര്‍ദ്ദേശിച്ചു.
നിയന്ത്രണമില്ലാതെ ഇളവു പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാര്‍ നിലപടിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേന്ദ്ര സര്‍ക്കാറിനെ പ്രതിഷേധമറിയിച്ചു.

NO COMMENTS

LEAVE A REPLY