ലോക്ക് ഡൗൺ മൂലം കഷ്ടപ്പെടുന്ന തൊഴിലാളികൾക്ക് എസ് ടി യു മാണിക്കോത്ത് യൂണിറ്റ് പെരുന്നാൾ കിറ്റ് നൽകി

0
1323

 

 

കാഞ്ഞങ്ങാട്: മാണിക്കോത്ത് കോവിഡ് കാലത്ത് ലോക്ക് ഡൗൺ മൂലം കഷ്ടപ്പെടുന്ന യൂണിറ്റിലെ ഓട്ടോ തൊഴിലാളികൾക്ക്
മോട്ടോർ തൊഴിലാളി യൂണിയൻ എസ് ടി യു മാണിക്കോത്ത് യൂണിറ്റ് ഈ വർഷവും
പെരുന്നാൾ കിറ്റ് നൽകി .
പ്രദേശവാസികളായ സുമനസുകളിൽ നിന്നും യൂണിറ്റ് ഭാരവാഹികൾ സംഖ്യ സ്വരൂപിച്ചാണ് ഈ പദ്ധതി ഒരുക്കിയത് .പെരുന്നാൾ ദിവസം ഭക്ഷണം പാകം ചെയ്യാൻ ആവശ്യമായ ഇറച്ചിയും ബിരിയാണി റൈസുമാണ് കിറ്റിൽ ഉൾപ്പെടുത്തിയത് .
കോവിഡ് പ്രോട്ടോകോൾ പ്രകാരം നടന്ന ചടങ്ങിൽ മാണിക്കോത്ത് മഹല്ല് ഖത്തീബ് മുഹൃയദ്ധീൻഅസ്ഹരി യൂണിറ്റ് പ്രസിഡൻ്റ് കരീം മൈത്രിക്ക് കിറ്റ് നൽകി ഉൽഘാടനം ചെയ്തു .
യൂണിറ്റ് വൈസ് പ്രസിഡൻ്റ് അസീസ് മാണിക്കോത്ത്, ജനറൽ സെക്രട്ടറി അഹമദ് കപ്പണക്കാൽ, അൻസാർ ചിത്താരി, എം കെ സുബൈർ, അന്തുമായി ബദർ നഗർ ,എം എ ഹനീഫ തുടങ്ങിയ പ്രവർത്തകർ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY