കരുതലിൻ്റെ സാന്ത്വന കിറ്റ്’ പദ്ധതിയുമായി കാഞ്ഞങ്ങാട്ടെ ജാഗ്രതാ സമിതി

0
1191

 

കാഞ്ഞങ്ങാട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വ്യത്യസ്തത പുലർത്തി കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ മൂന്നാം വാർഡ് ജാഗ്രതാ സമിതി.
കാഞ്ഞങ്ങാട് നഗരപ്രദേശം ഉൾപ്പെടുന്ന മൂന്നാം വാർഡിലെ ജാഗ്രതാ സമിതിയാണ് ‘കരുതലിൻ്റെ സാന്ത്വന കിറ്റ്’ എന്ന പേരിൽ കോവിഡ് പോസിറ്റീവായവരുടെ വീടുകളിലേക്ക് ഭക്ഷ്യ കിറ്റുകൾ എത്തിക്കുന്നത്.

ജാഗ്രതാ സമിതിയംഗങ്ങളായ
സേതു കുന്നുമ്മൽ,
ജയനാരായണൻ, സുലത,
ആശാവർക്കർമാരായ സവിതാറാണി, ഗീത, അംഗനവാടി ടീച്ചർ അനിത എന്നിവർ ആദ്യദിനത്തിലെ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി.
മൂന്നാം വാർഡ് കൗൺസിലർ എം. ശോഭന ഉദ്ഘാടനം നിർവ്വഹിച്ചു.

മുനിസിപ്പൽ ചെയർപേഴ്സൺ സുജാത ടീച്ചർ, ആരോഗ്യ വിഭാഗം സ്റ്റാൻ്റിങ്ങ് കമ്മിറ്റി അധ്യക്ഷ സരസ്വതി, നോഡൽ ഓഫീസർ ഉദയൻ മാഷ് എന്നിവർ പങ്കെടുത്ത ജാഗ്രതാ സമിതിയുടെ യോഗത്തിലാണ് കോവിഡ് ബാധിതർക്ക് സാന്ത്വനമേകുന്ന ഈ പദ്ധതി തീരുമാനിച്ചത്.

ദിവസ വേതനക്കാരുടെയും കൂലിപണിക്കാരുടെയും സാമ്പത്തിക സുരക്ഷിതത്വമില്ലാത്തവരുടെയുമെല്ലാം കുടുംബങ്ങളിൽ ആർക്കെങ്കിലും കോവിഡ് പോസിറ്റീവ് വന്നാൽ ആ കുടുംബം ചുരുങ്ങിയത് ഒരു മാസത്തേക്ക് വളരെയധികം ബുദ്ധിമുട്ടുന്ന സാഹചര്യം മുന്നിൽ കണ്ടു കൊണ്ടാണ് ഈയൊരു ആശയത്തിന് ജാഗ്രതാ സമിതി അംഗീകാരം നൽകിയത്.

NO COMMENTS

LEAVE A REPLY