ചെറുവത്തൂര്‍: തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തില്‍ ചെറുവത്തൂര്‍ പഞ്ചായത്തില്‍ കാരിയില്‍ 95 ,96 പോളിംഗ് ബൂത്തുകള്‍ക്കു സമീപംവെച്ച് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എം.പി ജോസഫിന്റെ പോളിങ് ഏജന്റുമാരെ വോട്ടെടുപ്പ് നടന്നശേഷം രാത്രി 7.15 മണിയോടുകൂടി വധിക്കാന്‍ ശ്രമിച്ചത് കേരളത്തിന്റെ മനസ്സാക്ഷിയെ അമ്പരപ്പിച്ചിരിക്കുകയാണെന്ന് കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാനും, മുന്‍ കേന്ദ്രമന്ത്രിയുമായ പി.സി. തോമസ് പ്രസ്താവിച്ചു. പ്രതികളെ അറസ്റ്റ് ചെയ്തു നിയമനടപടികള്‍ക്ക് വിധേയമാക്കാനും തക്കതായ ശിക്ഷ നല്കത്തക്ക വിധത്തില്‍ കാര്യങ്ങള്‍ നീക്കുവാനും സര്‍ക്കാര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു ഇമെയില്‍ സന്ദേശം അയച്ചതായി തോമസ് പറഞ്ഞു. കഴിഞ്ഞ പ്രാവശ്യം 96 ശതമാനം വോട്ട് രേഖപ്പെടുത്തിയ ഈ ബൂത്തുകളില്‍ 85 ശതമാനം ആയി കുറഞ്ഞതും ജനപിന്തുണ കാര്യമായി നഷ്ടപ്പെട്ടു എന്ന് ബോധ്യം വന്നതുമാകാം സിപിഎമ്മുകാരെ ഈ രീതിയിലുള്ള നീക്കത്തിനു പ്രേരിപ്പിച്ചത്. ഐഎഎസ് കാരനും, മുന്‍ കളക്ടറും, മുന്‍ സീനിയര്‍ ഉദേ്യാഗസ്ഥനുമായ എം പി ജോസഫ് മുന്‍ ആഭ്യന്തര മന്ത്രി കെഎം മാണിയുടെ മരുമകനാണ്.