കാഞ്ഞങ്ങാട്: ലോറി ഡ്രൈവറായ യുവാവിനെ വാടക വീട്ടിനകത്തു തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെസ്റ്റ് എളേരി, ജീരകപ്പാറയിലെ മല്ലം വീട്ടില്‍ ദിവാകരന്റെ മകന് സുജിതി(27)നെയാണ് കൂരാംകുണ്ടിലെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കോയമ്പത്തൂരിലേയ്ക്ക് ഓട്ടം പോയി ഇന്നലെ ഉച്ചയ്ക്കാണ് ഇയാള്‍ വീട്ടിലെത്തിയത്.ഭാര്യ: സ്നേഹ. മകള്‍: അമ്പിദ. സഹോദരങ്ങള്‍: ദീപേഷ്, സുധീഷ്. വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു.