പയ്യന്നൂര്‍: കരിവെള്ളൂരില്‍ നിന്ന് കാണാതായ ജിംനേഷ്യം പരിശീലകയായ ഭര്‍തൃമതിയെ തിരുവനന്തപുരം, കിളിമാനൂരില്‍ കണ്ടെത്തി. താര (27) എന്ന യുവതിയെയാണ് കണ്ടെത്തിയത്. ഇവരെ ഇന്നു കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. ഇക്കഴിഞ്ഞ ജനുവരി 30ന് ആണ് താരയെ കാണാതായത്. ബംഗ്ളൂരുവിലേയ്ക്ക് ജോലി തേടി പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. പിന്നീട് വിവരമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് വിജേഷ് പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.യുവതി നേരത്തെ ജോലി ചെയ്തിരുന്ന ബംഗ്ളൂരുവിലടക്കം അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. യുവതി മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതാണ് അന്വേഷണത്തിന് വലിയ പ്രതിസന്ധി ആയത്.എന്നാല്‍ ഏതാനും ദിവസം മുമ്പ് യുവതിയുടെ ഫോണ്‍ ഓണ്‍ ചെയ്യുകയും ഒരു നമ്പരിലേക്ക് വിളിക്കുകയും ചെയ്തു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട പൊലീസ് തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തിരുവനന്തപുരത്തെ ഒരു യുവതിയുടെ നമ്പറിലേക്കാണ് താര വിളിച്ചതെന്ന് കണ്ടെത്തി. തുടര്‍ അന്വേഷണത്തിലാണ് കാണാതായ താര കിളിമാനൂരില്‍ ഉള്ളതായി ഉറപ്പിച്ചത്. ഫോണ്‍ ചെയ്ത യുവതിയുടെ സഹോദരനും ബാര്‍ബറുമായ മിഥുന് വിഷ്ണുവിനൊപ്പമാണ് കഴിഞ്ഞിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഫേസ്ബുക്ക് വഴിയാണ് ഇരുവരും പരിചയത്തിലായതെന്ന് കൂട്ടിച്ചേര്‍ത്തു.