കെ എസ്‌ ആര്‍ ടി സി പണിമുടക്ക്‌ തുടങ്ങി

0
6

കാസര്‍കോട്‌: കെ എസ്‌ ആര്‍ ടി സിയില്‍ ഐ എന്‍ ടി യു സി, ബി എം എസ്‌ യൂണിയനുകള്‍ ആഹ്വാനം ചെയ്‌ത 24 മണിക്കൂര്‍ പണിമുടക്ക്‌ ആരംഭിച്ചു. ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കുക എന്നാവശ്യപ്പെട്ടും പുതിയ കമ്പനിയായ സ്വിഫ്‌റ്റിന്റെ വ്യവസ്ഥകളെ എതിര്‍ത്തുമാണ്‌ സമരം.കാസര്‍കോട്ട്‌ സമരം നടത്തിയ തൊഴിലാളികള്‍ പ്രകടനം നടത്തി. സമരം ഭൂരിഭാഗം സര്‍വ്വീസുകളെയും സാരമായി ബാധിച്ചുവെന്നു സമരാനുകൂലികള്‍ പറഞ്ഞു.എന്നാല്‍ സമരം സര്‍വ്വീസിനെ ബാധിച്ചിട്ടില്ലെന്നു കെ എസ്‌ ആര്‍ ടി സി അധികൃതര്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY