തൊഴിലാളി റോഡരുകില്‍ വീണു മരിച്ച നിലയില്‍

0
8

കാസര്‍കോട്‌: കുഷ്യന്‍ കടയിലെ തൊഴിലാളിയെ റോഡരുകില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തി. താളിപ്പടുപ്പ്‌, മൈതാനത്തിനു സമീപത്തെ പരേതനായ ജയരാമ- കമലാക്ഷി ദമ്പതികളുടെ മകന്‍ സുനില്‍ കുമാര്‍ (52)ആണ്‌ മരിച്ചത്‌. ഇന്നു രാവിലെ ഗുഡ്ഡെ ടെമ്പിള്‍ റോഡിനു സമീപത്താണ്‌ സുനില്‍ കുമാറിനെ റോഡരുകില്‍ കിടക്കുന്ന നിലയില്‍ നാട്ടുകാര്‍ കണ്ടത്‌. വിവരമറിഞ്ഞ്‌ പൊലീസെത്തി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനാകില്ല. ഭാര്യ: ശൈലജ. മക്കള്‍: സുഷ്‌മിത, അക്ഷിത. സഹോദരങ്ങള്‍: അനില്‍, പ്രവീണ്‍, മണി, ഷര്‍മ്മിള.

NO COMMENTS

LEAVE A REPLY