കാഞ്ഞങ്ങാട്: മുഖംമൂടി ആക്രമണത്തില്‍ പരിക്കേറ്റ നിലയില്‍ ബി എം എസ് പ്രവര്‍ത്തകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മടിക്കൈ, ഏച്ചിക്കാനം സ്വദേശിയും പുതിയ കോട്ടയിലെ ബി എം എസ് ചുമട്ടു തൊഴിലാളിയുമായ ഭാസ്ക്കരന്‍ എന്ന അമ്പു ഭാസ്ക്കരന്‍ (50)ആണ് ആക്രമണത്തിനു ഇരയായത്. ഇന്നു പുലര്‍ച്ചെ അഞ്ചുമണിയോടെ ചെമ്പിലോട്ടാണ് സംഭവം. സ്വന്തം ഓട്ടോയില്‍ പുതിയ കോട്ടയിലെ ജോലി സ്ഥലത്തേയ്ക്ക് വരികയായിരുന്നു ഭാസ്ക്കരന്‍. ചെമ്പിലോട്ട് എത്തിയപ്പോള്‍ കാറിലെത്തിയ മുഖംമൂടി സംഘം ഓട്ടോ തടഞ്ഞു നിര്‍ത്തി ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നു ഭാസ്ക്കരന്‍ പരാതിപ്പെട്ടു. നിലവിളികേട്ട് പരിസര വാസികള്‍ ഓടിയെത്തുന്നതിനിടയില്‍ അക്രമി സംഘം രക്ഷപ്പെട്ടതായി കൂട്ടിച്ചേര്‍ത്തു.