പയ്യന്നൂര്‍: കണ്ടോത്ത് ദേശീയപാതയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു.ഏഴിമല നരിമാടയിലെ കല്ലുവെട്ടാമല ബാബു-മാര്‍ഗരറ്റ് ദമ്പതിമാരുടെ മകന് ജോബിന് (17) ആണ് മരിച്ചത്. രാമന്തളി ഹയര്‍ സെക്കന്ററി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്.ഇന്നലെ വൈകിട്ട് നാലോടെ കണ്ടോത്ത് കൂര്മ്പാ ഭഗവതി ക്ഷേത്രത്തിന് സമീപത്താണ് അപകടം. മാത്തിലില്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന് പോയി സുഹൃത്ത് ഷിബിനൊപ്പം ബൈക്കില്‍ തിരിച്ചുവരുന്നതിനിടയിലാണ് അപകടം. ഷിബിനാണ് ബൈക്ക് ഓടിച്ചിരുന്നത്. പിറകില്‍ യാത്രചെയ്തിരുന്ന ജോബിന് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഗുരുതരപരിക്കേറ്റ ജോബിനെ ഉടന്‍ പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. കെസിന്, കെസിയ എന്നിവരാണ് ജോബിന്റെ സഹോദരങ്ങള്‍.