കാസര്‍കോട്: നാടന്‍ പശുവിന്റെ നന്മ നാടറിയാന്‍ എന്ന മുദ്രാവാക്യവുമായി വേദ, ഗൃഹജ്യോതി ഗോശാല എന്നിവര്‍ വിവിധ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ശതദിന കേരള യാത്ര കാസര്‍കോട്ടെത്തി. ഇന്നലെ രാവിലെ മഞ്ചേശ്വരത്തു നിന്നു ആരംഭിച്ച യാത്ര കുമ്പളയില്‍ സമാപിച്ചു. ഇന്നു രാവിലെ പുനഃരാരംഭിച്ച യാത്ര ഇന്നു 10 മണിയോടെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് എത്തി.
നാടന്‍ പശുക്കളെ സംരക്ഷിക്കേണ്ടുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചു പ്രഭാഷണം, ലഘുലേഖ വിതരണം എന്നിവയാണ് പ്രധാന പരിപാടികള്‍. ഇന്നു ബേക്കല്‍ വഴിയാത്ര കാഞ്ഞങ്ങാട്ടെത്തും. 60 ദിവസം കൊണ്ട് പാറശ്ശാലയില്‍ എത്തി 40 ദിവസം തിരികെ സഞ്ചരിച്ച് കണ്ണൂരില്‍ തിരിച്ചെത്തി സമാപിക്കുമെന്ന് യാത്രാ കോ-ഓര്‍ഡിനേറ്റര്‍ ജോണ്സണ് പറഞ്ഞു.