കാസര്‍കോട്‌ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്‌ കെട്ടിടം ഉദ്‌ഘാടനം ചെയ്‌തു

0
7

കാസര്‍കോട്‌: ഇന്‍ഫര്‍മേഷന്‍ പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പിന്റെ കാസര്‍കോട്‌ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്‌ വിദ്യാനഗര്‍ കളക്‌ടറേറ്റിന്‌ സമീപം നിര്‍മ്മിച്ച പുതിയ ഇരുനില കെട്ടിടത്തിന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. കാസര്‍കോട്‌ മുതല്‍ തിരുവനന്തപുരം വരെ ഒരു പോലെ വികസനം നടന്നുവെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. ഇതിന്‌ പണം തടസ്സമാകാവാതിരിക്കാനാണ്‌ ബജറ്റിന്‌ പുറമെ കിഫ്‌ബി ഫണ്ട്‌്‌ ഉപയോഗിക്കാന്‍ തീരുമാനിച്ചത്‌. കാസര്‍കോട്‌ വികസന പാക്കേജിലൂടെ വിവിധ പദ്ധതികളും നടപ്പിലാക്കി. സപ്‌ത ഭാഷാ സംഗമഭൂമിയായ കാസര്‍കോടിന്റെ സാംസ്‌ക്കാരികവും സാമൂഹികവുമായ വികാസത്തിന്‌ ഉതകുന്ന പദ്ധതികളാണ്‌ നടപ്പിലാക്കുന്നതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. പി.ആര്‍.ഡി ഫ്‌ 1.76 കോടി രൂപ ചെലവിലാണ്‌ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്‌ മന്ദിരം നിര്‍മ്മിച്ചിരിക്കുന്നത്‌. സംസ്‌ഥാനത്തെ പിആര്‍ഡിയുടെ ഏറ്റവും വലിയ ഓഫീസ്‌ മന്ദിരമാണിത്‌. പിആര്‍ഡിയുടെ ഏറ്റവും വലിയ ജില്ലാ ഓഫീസ്‌ കാസര്‍കോട്‌ ജില്ലയില്‍ ആരംഭിച്ചത്‌ അഭിമാന മുഹൂര്‍ത്തമാണെന്ന്‌ ചടങ്ങില്‍ ആധ്യക്ഷ്യം വഹിച്ച മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. 2019 ഫെബ്രുവരി 25ന്‌ മന്ത്രി ഇ ചന്ദ്രശേഖരനാണ്‌ കെട്ടിടത്തിന്‌ ശിലാസ്‌ഥാപനം നടത്തിയത്‌.
ഉദ്‌ഘാടന ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന്‌ എം.എല്‍.എ, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി എന്നിവര്‍ മുഖ്യാതിഥികളായി. എം.സി ഖമറുദ്ദീന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബേബി ബാലകൃഷ്‌ണന്‍ എന്നിവര്‍ വിശിഷ്‌ടാതിഥികളായി. എന്‍.എ നെല്ലിക്കുന്ന്‌ എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്‌തു. ഇന്‍ഫര്‍മേഷന്‍ പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പ്‌ ഡയറക്ടര്‍ എസ്‌. ഹരികിഷോര്‍ മുഖ്യപ്രഭാഷണം നടത്തി.പൊതുമരാമത്ത്‌ കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ മുഹമ്മദ്‌ മുനീര്‍ വടക്കുംപാടം റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു.
ചെങ്കള ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഖാദര്‍ ബദ്‌രിയ, ചെങ്കള ഗ്രാമപഞ്ചായത്തംഗം പി. ഖദീജ, ജില്ലാ കളക്ടര്‍ ഡി. സജിത്‌ ബാബു, ഇന്‍ഫര്‍മേഷന്‍ പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പ്‌ അഡീഷണല്‍ ഡയറക്‌ടര്‍ കെ. അബ്‌ദുള്‍ റഷീദ്‌, കണ്ണൂര്‍ മേഖലാ ഡെപ്യൂട്ടി ഡയറക്‌ടര്‍ ഇ.വി. സുഗതന്‍, മുന്‍ മേഖലാ ഡെപ്യൂട്ടി ഡയറക്‌ടര്‍ കെ. അബ്‌ദുള്‍ റഹ്‌മാന്‍, കേരള തുളു അക്കാദമി ചെയര്‍മാന്‍ ഉമേഷ്‌ എം. സാലിയന്‍, കാസര്‍കോട്‌ പ്രസ്‌ ക്ലബ്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ ഹാഷിം, വി.വി. പ്രഭാകരന്‍, എം.സി പ്രഭാകരന്‍, സി.വി. ദാമോദരന്‍, കൈപ്രത്ത്‌ കൃഷ്‌ണന്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്‌ നടത്തിയ വികസന ഫോട്ടോഗ്രാഫി മത്സരത്തില്‍ ഒന്നാം സ്‌ഥാനം നേടിയ സുരേന്ദ്രന്‍ മടിക്കൈ, രണ്ടാം സ്‌ഥാനം നേടിയ അശോകന്‍ അടുക്കത്തില്‍ എന്നിവര്‍ക്ക്‌ എം.സി ഖമറുദ്ദീന്‍ എം.എല്‍.എ, ജില്ലാ കളക്‌ടര്‍ ഡി. സജിത്‌ ബാബു എന്നിവര്‍ സര്‍ട്ടിഫിക്കറ്റും കാഷ്‌ അവാര്‍ഡും നല്‍കി. എ.ഡി.എം അതുല്‍ എസ്‌. നാഥ്‌ സ്വാഗതവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ നന്ദിയും പറഞ്ഞു.

NO COMMENTS

LEAVE A REPLY