മഞ്ചേശ്വരം: ഡിവൈ എസ് പിയുടെ നേതൃത്വത്തില്‍ നടത്തിയ രഹസ്യ നീക്കത്തിലൂടെ കഞ്ചാവ്, വധശ്രമം തുടങ്ങിയ കേസുകളില്‍ പ്രതികളായ നാലുപേരെ അറസ്റ്റു ചെയ്തു. കഞ്ചാവു കേസില്‍ പ്രതിയായ ഉദ്യാവാറിലെ മുഹമ്മദ് ഹത്തീമുദ്ദീന് (24) വധശ്രമക്കേസ് പ്രതി മാടയിലെ സെനോഹര്‍ (23), ആയുധ കേസ് പ്രതി ബായാര്‍പദവിലെ അബൂബക്കര്‍ സിദ്ദീഖ് (28), കുടുംബകോടതി കേസ് പ്രതി മീഞ്ചയിലെ കൃഷ്ണഗുലാല്‍ (43) എന്നിവരെയാണ് ഡിവൈ എസ് പി ബാലകൃഷ്ണന് നായരും സംഘവും പിടികൂടിയത്. നാലു പ്രതികളും വാറന്റുള്ളവരാണെന്നു പൊലീസ് പറഞ്ഞു. ഇവരെ പിടികൂടുന്നതിനുവേണ്ടി നിരവധിതവണ പൊലീസ് എത്തിയിരുന്നുവെങ്കിലും തന്ത്രത്തില്‍ രക്ഷപ്പെടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. വിവരം ചോരുന്നതാണ് പ്രതികള്‍ രക്ഷപ്പെടുന്നതിനു കാരണമായി പറഞ്ഞിരുന്നത്.
ഇതേ തുടര്‍ന്ന് കാസര്‍കോട് സബ്ഡിവിഷനുകളിലെ ഓരോ എസ് ഐമാരെ ഉള്‍പ്പെടുത്തിയ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. ജില്ലാ പൊലീസ് ചീഫ് ഡി ശില്‍പ്പയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇന്നു പുലര്‍ച്ചെ റെയ്ഡ് നടന്നത്.
മഞ്ചേശ്വരം ഇന്‍സ്പെക്ടര്‍ കെ പി ഷൈന്‍, കുമ്പളയിലെ പി പ്രമോദ്, ആദൂരിലെ വി കെ വിശ്വംഭരന്, മേല്‍പറമ്പ് എസ് ഐ പത്മനാഭന് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.