ഒരുമയുടെ സന്ദേശവുമായി റിപ്പബ്ലിക്‌ ദിനം ആഘോഷിച്ചു

0
15

കാസര്‍കോട്‌: കോവിഡ്‌ പ്രതിസന്ധിയെ അതിജീവിക്കാന്‍ ജനങ്ങളെ ഒറ്റക്കെട്ടായി നിറുത്തിയതു ഭരണഘടനാ മൂല്യങ്ങളുടെ ശക്തിയാണെന്നു മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ജനകീയ ഐക്യത്തിന്റെ മഹിമ ഉയര്‍ത്തിപ്പിടിക്കാനും ഈ ശക്തി പരിപോഷിപ്പിക്കാനും സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും 72-ാം റിപ്പബ്ലിക്‌ ദിനാഘോഷത്തോടനുബന്ധിച്ചു മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ദേശീയ പതാക ഉയര്‍ത്തി സല്യൂട്ട്‌ സ്വീകരിച്ചുകൊണ്ട്‌ അദ്ദേഹം പറഞ്ഞു. കോവിഡ്‌ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടു നടന്ന ആഘോഷത്തില്‍ പതിവിനു വ്യത്യസ്‌തമായി പൊലീസ്‌ വിഭാഗം മാത്രമേ മാര്‍ച്ചില്‍ പങ്കെടുത്തുള്ളൂ. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, എം എല്‍ എ മാരായ കെ കുഞ്ഞിരാമന്‍, എം രാജഗോപാല്‍, എന്‍ എ നെല്ലിക്കുന്ന്‌, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബേബി ബാലകൃഷ്‌ണന്‍, ജില്ലാ കളക്‌ടര്‍ ഡി സജിത്‌ ബാബു, ജില്ലാ പൊലീസ്‌ ചീഫ്‌ ഡി ശില്‍പ്പ തുടങ്ങിയവര്‍ സംബന്ധിച്ചു. രാജ്യത്തിന്റെ 72-ാം റിപ്പബ്ലിക്‌ ദിനം ജില്ലയിലെങ്ങും പ്രൗഢമായി ആഘോഷിച്ചു. കോവിഡ്‌ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ച്‌ വിവിധ സാംസ്‌ക്കാരിക സാമൂഹ്യ രാഷ്‌ട്രീയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ആഘോഷം.

NO COMMENTS

LEAVE A REPLY