43 കിലോ കഞ്ചാവ്‌; പ്രതി അറസ്റ്റില്‍

0
27

മഞ്ചേശ്വരം: രണ്ടു കേസുകളിലായി 43 കിലോ കഞ്ചാവു പിടികൂടിയ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന യുവാവ്‌ അറസ്റ്റില്‍. കൊട്‌ല മുഗറു, ഗുവദപ്പടുപ്പിലെ മുഹമ്മദ്‌ നൗഷാദ്‌ എന്ന നൗച്ചു (27)വിനെയാണ്‌ ഇന്‍സ്‌പെക്‌ടര്‍ കെ പി ഷൈന്‍ അറസ്റ്റു ചെയ്‌തത്‌.2020 ജൂലായ്‌ ഏഴിനു കാറില്‍ കടത്തിയ 9.5കിലോ കഞ്ചാവ്‌ പിടികൂടിയ കേസ്‌, 2020 ജൂലായ്‌ 11ന്‌ നൗഷാദ്‌ പുതുതായി പണിയുന്ന വീടിന്റെ സമീപത്തുള്ള പമ്പ്‌ ഷെഡ്ഡില്‍ നിന്നു 33.5 കിലോ കഞ്ചാവ്‌ പിടികൂടിയ കേസ്‌ എന്നിവയില്‍ പ്രതിയാണ്‌ നൗഷാദ്‌. എസ്‌ ഐ മാരായ എ ബാലചന്ദ്രന്‍, എന്‍ പി രാഘവന്‍ എന്നിവരാണ്‌ അന്നു കഞ്ചാവ്‌ പിടികൂടിയിരുന്നത്‌.

NO COMMENTS

LEAVE A REPLY