മയക്കുമരുന്നുമായി കര്‍ണ്ണാടക സ്വദേശി അറസ്റ്റില്‍

0
23

മഞ്ചേശ്വരം: സംശയാസ്‌പദമായ നിലയില്‍ കണ്ട യുവാവിനെ കസ്റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്‌ത്‌ പരിശോധന നടത്തിയപ്പോള്‍ ലഭിച്ചത്‌ മയക്കുമരുന്ന്‌. ഇതേ തുടര്‍ന്ന്‌ യുവാവിനെ അറസ്റ്റു ചെയ്‌തു.
കര്‍ണ്ണാടക ഉഡുപ്പി പണിയാടിയിലെ സൂപ്പിയെ (19)യാണ്‌ ഇന്നലെ രാത്രി ഉപ്പള ടൗണില്‍വെച്ച്‌ മഞ്ചേശ്വരം എ എസ്‌ ഐ ബാലചന്ദ്രന്റെ നേതൃത്വത്തില്‍ അറസ്റ്റ്‌ ചെയ്‌തത്‌.
പ്രതിയില്‍ നിന്നും അഞ്ച്‌ ഗ്രാം ഹാഷിഷ്‌ മയക്കുമരുന്നാണ്‌ പിടികൂടിയത്‌.
പട്രോളിംഗിനിടയിലാണ്‌ ഉപ്പള ടൗണില്‍ സംശയാസ്‌പദമായ നിലയില്‍ യുവാവിനെ കാണപ്പെട്ടത്‌. കാര്യം തിരക്കിയപ്പോള്‍ പരസ്‌പര വിരുദ്ധമായ മറുപടിയാണുണ്ടായതെന്നു പറയുന്നു. ഇതേ തുടര്‍ന്നാണ്‌ കസ്റ്റഡിയിലെടുക്കുകയും പരിശോധനക്കിടയില്‍ മയക്കുമരുന്ന്‌ കണ്ടെത്തുകയും ചെയ്‌തതെന്ന്‌ പൊലീസ്‌ പറഞ്ഞു.

NO COMMENTS

LEAVE A REPLY