തൈറോയ്‌ഡ്‌ ബാധിച്ച യുവതി മരിച്ചു

0
22

മഞ്ചേശ്വരം: തൈറോയ്‌ഡ്‌ ബാധിച്ച്‌ ചികിത്സയിലായിരുന്ന യുവതി മരിച്ചു.
മഞ്ചേശ്വരം ഗോവിന്ദപൈ കോളേജിനടുത്ത്‌ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കര്‍ണ്ണാടക സകലേശ്വപുരയിലെ ജനാര്‍ദ്ദനയുടെ ഭാര്യ സൗമ്യ (35)യാണ്‌ മരിച്ചത്‌. വര്‍ഷങ്ങളോളമായി തൈറോയ്‌ഡിന്‌ ചികിത്സിച്ചു വരികയായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന്‌ ശനിയാഴ്‌ച്ച പരിയാരം ഗവ. മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ഇന്നലെ മരണപ്പെട്ടു, ഗണേശ- ലീല ദമ്പതികളുടെ മകളാണ്‌. മക്കള്‍: ശ്യാംഭവി, വിജയകുമാര്‍. സഹോദരങ്ങള്‍: രേഷ്‌മ, പുഷ്‌പ.

NO COMMENTS

LEAVE A REPLY