ചട്ടഞ്ചാലില്‍ ഹോട്ടല്‍ ഉടമയ്‌ക്ക്‌ കുത്തേറ്റു; പ്രതി റിമാന്റില്‍

0
22

ചട്ടഞ്ചാല്‍: ചട്ടഞ്ചാലിലെ മൂകാംബിക ഹോട്ടല്‍ ഉടമ ബെണ്ടിച്ചാല്‍, മണ്ഡലിപ്പാറയിലെ വി ഗോപാല(52)നെ കുത്തേറ്റ നിലയില്‍ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴുത്തിന്‌ സാരമായി പരിക്കേറ്റ ഇയാള്‍ അപകടനില തരണം ചെയ്‌തതായി പൊലീസ്‌ പറഞ്ഞു. സംഭവത്തില്‍ കോഴിക്കോട്‌ സ്വദേശി ശ്രീജിത്ത്‌ എന്ന ഷാജിയെ മേല്‍പറമ്പ്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ഇയാളെ രണ്ടാഴ്‌ച്ചത്തേയ്‌ക്ക്‌ റിമാന്റ്‌ ചെയ്‌തു. ശനിയാഴ്‌ച്ച രാത്രി ഒന്‍പതുമണിയോടെയാണ്‌ കേസിനാസ്‌പദമായ സംഭവം. പൊയ്‌നാച്ചിയില്‍ താമസിച്ച്‌ പെയിന്റിംഗ്‌ ജോലി ചെയ്‌തുവരികയായിരുന്നു ഷാജി. ഏതാനും ദിവസം മുമ്പ്‌ നാട്ടില്‍പോയി തിരിച്ചെത്തിയ ഷാജി, ശനിയാഴ്‌ച്ച ഗോപാലന്റെ ഹോട്ടലില്‍ എത്തുകയും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയുമായിരുന്നുവെന്ന്‌ പൊലീസ്‌ പറഞ്ഞു. ഇതിനിടയില്‍ ഹോട്ടലിലെ കറിക്കത്തിയെടുത്ത്‌ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന്‌ കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY