റിപ്പബ്ലിക്‌ ദിന പരേഡ്‌: റവന്യു മന്ത്രി മുഖ്യാതിഥി

0
18

കാസര്‍കോട്‌: റിപ്പബ്ലിക്‌ ദിനാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ജില്ലാതല പരേഡില്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ മുഖ്യാതിഥിയാകും. മുന്‍സിപ്പല്‍ സ്‌റ്റേഡിയത്തില്‍ കോവിഡ്‌ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ്‌ പരേഡ്‌ നടക്കുക. മൂന്ന്‌ പൊലീസ്‌ പ്ലറ്റുണ്‍, ഒരു എക്‌സൈസ്‌ പ്ലറ്റൂണ്‍ ഉള്‍പ്പെടെ നാല്‌ പ്ലറ്റൂണുകള്‍ മാത്രം പരേഡില്‍ അണിനിരക്കും.
65 ല്‍ കൂടുതല്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും പത്തുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും സ്‌റ്റേഡിയത്തിലേക്ക്‌ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. പരമാവധി 100 ക്ഷണിതാക്കളെ കോവിഡ്‌ മാനദണ്ഡങ്ങള്‍ പാലിച്ച്‌ സ്‌റ്റേഡിയത്തില്‍ പ്രവേശിപ്പിക്കും. ചടങ്ങില്‍ സാംസ്‌കാരിക പരിപാടികളും പുരസ്‌ക്കാര വിതരണവും ഉണ്ടാകില്ല. തെര്‍മല്‍ പരിശോധന നടത്തിയും മാസ്‌ക്‌, സാനിറ്റൈസര്‍, സാമൂഹിക അകലം എന്നിവ ഉറപ്പാക്കിയുമാണ്‌ പ്രവേശനം അനുവദിക്കുക.

NO COMMENTS

LEAVE A REPLY