ജില്ലയില്‍ പൊലീസിന്റെ ആകാശ നിരീക്ഷണം

0
16

കാസര്‍കോട്‌: കേരളാ പൊലീസിന്റെ ഹെലികോപ്‌റ്റര്‍ ജില്ലയില്‍ ആകാശ നിരീക്ഷണം നടത്തി. നാളെ റിപ്പബ്ലിക്‌ ദിനം ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണ്‌ ഇന്നു നിരീക്ഷണം നടത്തിയത്‌. തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട ഹെലികോപ്‌റ്റര്‍ ആദ്യം കണ്ണൂരില്‍ ഇറങ്ങി. യാത്ര പുനഃരാരംഭിച്ച്‌ ഹെലികോപ്‌റ്റര്‍ 11.30 മണിയോടെ പെരിയ കേന്ദ്ര സര്‍വ്വകലാശാല ഹെലിപാഡില്‍ ഇറങ്ങി. ജില്ലാ പൊലീസ്‌ മേധാവി ഡി ശില്‍പ, സ്‌പെഷ്യല്‍ ബ്രാഞ്ച്‌ ഡി വൈ എസ്‌ പി കെ ഹരിശ്ചന്ദ്ര നായക്‌ എന്നിവര്‍ ഹെലികോപ്‌റ്ററില്‍ കയറി. തിരുവനന്തപുരത്തു നിന്നുള്ള ഉദ്യോഗസ്ഥരും കൂടെ ഉണ്ടായിരുന്നു. തുടര്‍ന്ന്‌ കടലോരം, അതിര്‍ത്തി പ്രദേശങ്ങള്‍, വനപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ആകാശ നിരീക്ഷണം നടത്തി.

NO COMMENTS

LEAVE A REPLY