ജില്ലയില്‍ 10,36,655 വോട്ടര്‍മാര്‍; കൂടുതല്‍ തൃക്കരിപ്പൂരില്‍

0
28

കാസര്‍കോട്‌: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലായി 10,36,655 വോട്ടര്‍മാര്‍. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ 46,142 പേര്‍ കൂടുതലാണ്‌.
ഏറ്റവും അധികം വോട്ടര്‍മാര്‍ കൂടിയത്‌ തൃക്കരിപ്പൂര്‍ മണ്ഡലത്തിലാണ്‌. 10,150 വോട്ടര്‍മാരാണ്‌ അഞ്ച്‌ വര്‍ഷത്തിനിടയില്‍ കൂടിയത്‌. വോട്ടര്‍മാരുടെ വര്‍ധനയില്‍ രണ്ടാം സ്ഥാനത്ത്‌ കാഞ്ഞങ്ങാട്‌ ആണ്‌-10,079 വോട്ടര്‍മാരാണ്‌ ഇവിടെ വര്‍ധിച്ചത്‌. നേരത്തെ യഥാക്രമം തൃക്കരിപ്പൂരില്‍ 189,246 പേരും, കാഞ്ഞങ്ങാട്ട്‌ 2,04,445 പേരുമാണ്‌ ഉണ്ടായിരുന്നത്‌.
ഉദുമയില്‍ 9,022 വോട്ടര്‍മാരാണ്‌ വര്‍ധിച്ചത്‌. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 199,829 വോട്ടര്‍മാരായിരുന്നു. കാസര്‍കോട്ട്‌ 7897 വോട്ടര്‍മാരും മഞ്ചേശ്വരത്ത്‌ 8,994 വോട്ടര്‍മാരുമാണ്‌ വര്‍ധിച്ചത്‌. നേരത്തെ ഇവിടെ യഥാക്രമം 188,848 പേരും 2,08,145 പേരുമാണ്‌ വോട്ടര്‍മാരായി ഉണ്ടായിരുന്നത്‌.
പ്രവാസി വോട്ട്‌ ഏറ്റവും കൂടുതല്‍ തൃക്കരിപ്പൂരിലാണ്‌-1232. ഇതില്‍ 1201 പുരുഷന്മാരും 31 സ്‌ത്രീകളുമാണ്‌. പോളിങ്ങ്‌ ബൂത്തുകള്‍ കൂടുതല്‍ മഞ്ചേശ്വരത്താണ്‌ -205. ഉദുമയില്‍ 198, കാഞ്ഞങ്ങാട്ട്‌ 196, തൃക്കരിപ്പൂരില്‍ 194, കാസര്‍കോട്ട്‌ 190 വീതം ബൂത്തുകളാണ്‌ ഉണ്ടാവുക.

NO COMMENTS

LEAVE A REPLY