കാട്ടാനകള്‍ക്കൊപ്പം കാട്ടുപന്നികളും; കര്‍ഷകര്‍ പ്രതിസന്ധിയില്‍

0
17

കുംബഡാജെ: കാട്ടാന ഭീതി വിട്ടുമാറാത്ത ജില്ലയില്‍ കാട്ടു പന്നി ഭീഷണി കൂടി രൂക്ഷമാകുന്നു. രാത്രികാലങ്ങളില്‍ കൂട്ടമായി എത്തുന്ന പന്നികള്‍ പച്ചക്കറി കൃഷി പാടെ നശിപ്പിക്കുന്നു.കുംബഡാജെയിലെ കൃഷ്‌ണയുടെ ചേന കൃഷി പന്നിക്കൂട്ടം പാടെ നശിപ്പിച്ചു. കൃഷി ഭവനില്‍ നിന്നു ലഭിച്ച ചേന വിത്തുകള്‍ ശാസ്‌ത്രീയമായി കൃഷി ചെയ്‌തു വിളയിച്ചതായിരുന്നു. ഇതേ പ്രദേശത്തെ നാരായണ മൂല്യയുടെ പച്ചക്കറി കൃഷിയും പന്നികള്‍ നശിപ്പിച്ചിരുന്നു.
15 ദിവസം മുമ്പു നീര്‍ച്ചാലില്‍ പന്നിയുടെ കുത്തേറ്റ്‌ കൂലിപ്പണിക്കാരന്‍ മരിച്ചിരുന്നു. രണ്ടു വര്‍ഷം മുമ്പ്‌ കുംബഡാജെയില്‍ പന്നിയുടെ ആക്രമണത്തില്‍ ഒരു സ്‌ത്രീയും മരണപ്പെട്ടിരുന്നു. എടനീരില്‍ ഒരു കൂലിപ്പണിക്കാരന്‌ പന്നിയുടെ ആക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. കൃഷിയിടങ്ങളില്‍ ശല്യം ചെയ്യുന്ന പന്നികളെ വെടി വെച്ച്‌ കൊല്ലാമെന്നു സര്‍ക്കാര്‍ പറയുന്നു. പക്ഷെ, സാധാണക്കാരായ കൃഷിക്കാരുടെ കൈവശം തോക്കില്ല. തോക്ക്‌ ഉള്ളവര്‍ അത്‌ തെരഞ്ഞെടുപ്പ്‌ പ്രമാണിച്ച്‌ പൊലീസ്‌ സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയും ചെയ്‌തു.നീര്‍ച്ചാല്‍, ഏത്തടുക്ക, പുത്രകള, കിന്നിംഗാര്‍, ബെദ്രംപള്ള, കന്ന്യപ്പാടി തുടങ്ങിയ സ്ഥലങ്ങളിലും കാട്ട്‌ പന്നി ശല്യം രൂക്ഷമാണ്‌.

NO COMMENTS

LEAVE A REPLY