പേവിഷ വാക്‌സിന്‍ ലഭിക്കുന്നില്ലെന്നു പരാതി; ജനങ്ങള്‍ വിഷമത്തില്‍

0
17

മുള്ളേരിയ: നായ കടിച്ചവര്‍ക്കു നല്‍കുന്ന പേവിഷ വാക്‌സിന്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ലഭിക്കുന്നില്ലെന്നു പരാതി. ഗ്രാമ പ്രദേശങ്ങളില്‍ ഉള്ളവര്‍ ഇതിനായി പരക്കം പായേണ്ടി വരുന്നതായി പരാതിയുയര്‍ന്നു.
നാലു ദിവസം മുമ്പ്‌ ബെള്ളൂരില്‍ 4 വയസുകാരനെ നായ കടിച്ചിരുന്നു. ഉടന്‍ തന്നെ ബെള്ളൂര്‍ ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും മരുന്നു ലഭിച്ചില്ല. മുള്ളേരിയ കമ്മ്യൂണിറ്റി ഹെല്‍ത്ത്‌ സെന്ററില്‍ പോയപ്പോഴും, ബദിയഡുക്കയില്‍ പോയപ്പോഴും കൈ മലര്‍ത്തി.
ഒടുവില്‍ കാഞ്ഞങ്ങാട്‌ ജില്ലാ ആശുപത്രിയില്‍ എത്തിക്കേണ്ടി വന്നു. കാസര്‍കോട്‌ ജനറല്‍ ആശുപത്രിയില്‍ ബന്ധപ്പെട്ടപ്പോഴും മരുന്നു ഇല്ലെന്നാണ്‌ അറിയിച്ചതെന്നു കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു.ഗ്രാമപ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക്‌ മരുന്നിനുവേണ്ടി നെട്ടോട്ടമോടേണ്ടി വരുന്നതു വലിയ വിഷമമുണ്ടാക്കുന്നു. കൂലിപ്പണിക്കാരായ പലര്‍ക്കും മരുന്നു ലഭിക്കാനായി അധികം പണമുപയോഗിക്കേണ്ടി വരുന്നതായും പരാതിയുണ്ട്‌. നേരത്തെ ഈ മരുന്നു ബദിയഡുക്ക, മുള്ളേരിയ ആരോഗ്യ കേന്ദ്രങ്ങളില്‍ ലഭിച്ചിരുന്നു.

NO COMMENTS

LEAVE A REPLY