സെക്യൂരിറ്റി ജീവനക്കാരന്‍ റബ്ബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍

0
19

ബോവിക്കാനം: സെക്യൂരിറ്റി ജീവനക്കാരനെ റബ്ബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബോവിക്കാനം ബേപ്പ്‌, ഈച്ചപ്പാറയില്‍ താമസിക്കുന്ന മാണിമൂല സ്വദേശി ഗോപിനാഥന്‍ (58) ആണ്‌ മരിച്ചത്‌. വീടിനടുത്ത്‌ നിന്ന്‌ നാനൂറ്‌ മീറ്റര്‍ അകലെയുള്ള റബ്ബര്‍ തോട്ടത്തിലാണ്‌ ഇന്ന്‌ മൃതദേഹം കണ്ടെത്തിയത്‌. തോട്ടത്തില്‍ ടാപ്പിംഗിന്‌ എത്തിയ തൊഴിലാളിയാണ്‌ ഗോപിനാഥന്‍ മരിച്ചു കിടക്കുന്നത്‌ കണ്ടത്‌. വിവരമറിയിച്ചതിനെ തുടര്‍ന്ന്‌ ആദൂര്‍ പൊലീസ്‌ സ്ഥലത്തെത്തി. വിദ്യാനഗറിലെ ഒരു സ്ഥാപനത്തില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്ന ഗോപിനാഥന്‍ ഈ മാസം 21ന്‌ ജോലി സ്ഥലത്തേക്കു പോയതായിരുന്നു. പിന്നീട്‌ വീട്ടില്‍ തിരിച്ചെത്തിയില്ലെന്ന്‌ പറയുന്നു. മരണകാരണം വ്യക്തമല്ല. ഇന്‍ക്വസ്റ്റിന്‌ ശേഷം മൃതദേഹം ഉച്ചയോടെ പോസ്റ്റ്‌ മോര്‍ട്ടത്തിനയക്കുമെന്ന്‌ പൊലീസ്‌ പറഞ്ഞു. ഭാര്യ: പ്രമീള. മക്കള്‍: ശ്വേത, സ്വാതി. സഹോദരങ്ങള്‍: നാരായണി, മാധവി, ശ്യാമള.

NO COMMENTS

LEAVE A REPLY