മുള്ളേരിയ: മണല്‍ മാഫിയക്കെതിരെ ആദൂര്‍ പൊലീസ് നടപടി കര്‍ശനമാക്കി. ഇന്നു പുലര്‍ച്ചെ മഞ്ഞമ്പാറ കൊട്ടുമ്പ പാലത്തിനടിയില്‍ പുഴയില്‍ നിന്നു വാരിക്കൂട്ടിയിരുന്ന മണല്‍ കടത്താനെത്തിയ രണ്ടു പിക്കപ്പ് വാനുകളും ആലൂര് മീത്തലക്കടവില് നിന്നു പൂഴികടത്താനെത്തിയ ടിപ്പറും പൂഴി വാരാനുപയോഗിച്ച തോണിയും ആദൂര്‍ പൊലീസ് പിടിച്ചു.ഇരു സ്ഥലങ്ങളിലും പൂഴിക്കു കാവല്‍ നില്ക്കുന്ന പത്തോളം പേര് പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. മുട്ടം കടവില്‍ ചാക്കുകളില്‍ നിറച്ച് വച്ചിരുന്ന മണല്‍ പൊലീസ് പുഴയിലേക്ക് തള്ളി.