ബെള്ളിപ്പാടി ഉസ്‌താദ്‌ സല്‍ സ്വഭാവങ്ങള്‍ ഒത്ത്‌ ചേര്‍ന്ന പണ്ഡിതന്‍: കാന്തപുരം

0
23

കോഴിക്കോട്‌: സല്‍സ്വഭാവിയും സയ്യിദുമാരോടും ആലിമീങ്ങളോടും വലിയ സ്‌നേഹം വച്ചുപുലര്‍ത്തുകയും ചെയ്‌ത വലിയ പണ്ഡിതനായിരുന്നു ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാരെന്ന്‌ സമസ്‌ത ജനറല്‍ സെക്രട്ടറി കാന്തപുരം എ പി. അബൂബക്കര്‍ മുസ്ലിയാര്‍ അനുസ്‌മരിച്ചു. വര്‍ഷങ്ങളോളം ദര്‍സ്‌ നടത്തുകയും ഇപ്പോള്‍ മുഹിമ്മാത്തിലെ സദര്‍ മുദരിസും എക്‌സിക്യൂട്ടീവ്‌ അംഗവും മുഹിമ്മാത്തിന്‌ വേണ്ടി തുടക്കം മുതല്‍ പ്രവര്‍ത്തിച്ചവരുമായിരുന്നു അവര്‍.ഒരു കാലത്ത്‌ ആളുകളെ ആത്മീയമായി വഴി നടത്തുന്നതില്‍ അവിടുത്തെ മത പ്രഭാഷണം വലീയ സ്വാധീനം ചെലുത്തിയിട്ടുണ്ട്‌. ഉസ്‌താദിന്‌ വേണ്ടി ശിഷ്യ ഗണങ്ങളും പ്രാസ്‌ത്ഥാനിക പ്രവര്‍ത്തകരും പ്രാര്‍ത്ഥനാ മജ്‌ലിസുകളും ഖുര്‍ആന്‍ പാരായണവും തഹ്ലീലുകളും നടത്തണമെന്നും അഭ്യര്‍ത്ഥിച്ചു. ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാരുടെ നിര്യാണത്തില്‍ എസ്‌ എസ്‌ എഫ്‌ കാസര്‍കോട്‌ ജില്ലാ പ്രസിഡന്റ്‌ അബ്ദുല്‍ റഹ്മാന്‍ സഖാഫി പൂത്തപ്പലം, ജില്ലാ സെക്രട്ടറി ഫാറൂഖ്‌ പൊസോട്ട്‌ എന്നിവര്‍ അനുശോചിച്ചു.

NO COMMENTS

LEAVE A REPLY