പതിനാറു കോല്‍ താഴ്‌ച്ചയുള്ള കിണറില്‍ വീണ യുവതിയെ രക്ഷപ്പെടുത്തി

0
15

കാഞ്ഞങ്ങാട്‌:കപ്പിയില്‍ കുരുങ്ങിയ കയര്‍ നിവര്‍ത്താന്‍ ശ്രമിക്കുന്നതിനിടയില്‍ യുവതി പതിനാറുകോല്‍ താഴ്‌ച്ചയുള്ള കിണറ്റില്‍ വീണു. യുവതിയെ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നു രക്ഷപ്പെടുത്തി. നീലേശ്വരം, പേരോല്‍, വട്ടപ്പൊയിലിലെ ജനാര്‍ദ്ദനന്റെ വാടക വീട്ടില്‍ താമസിക്കുന്ന 25 കാരിയാണ്‌ അപകടത്തില്‍പ്പെട്ടത്‌.ഇന്നു രാവിലെ ആറു മണിയോടെയാണ്‌ സംഭവം. വെള്ളം കോരുന്നതിനിടയില്‍ കയര്‍ കപ്പിയില്‍ കുരുങ്ങി. ആള്‍മറയില്‍ കയറി നിന്ന്‌ കയര്‍ നിവര്‍ത്താന്‍ ശ്രമിക്കുന്നതിനിടയില്‍ വീഴുകയായിരുന്നു. കിണറ്റില്‍ മൂന്നുമീറ്റര്‍ വെള്ളം ഉണ്ടായിരുന്നു. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും മുകളിലേക്ക്‌ കയറ്റാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന്‌ സീനിയര്‍ ഫയര്‍ആന്റ്‌ റസ്‌ക്യൂ ഓഫീസര്‍ ബാബുരാജിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സെത്തിയാണ്‌ യുവതിയെ രക്ഷപ്പെടുത്തിയത്‌. റെസ്‌ക്യൂ ഓഫീസര്‍ ഡ്രൈവര്‍ ലതീഷ്‌, ഫയര്‍ ആന്റ്‌ റെസ്‌ക്യൂ ഓഫീസര്‍മാരായ സന്തോഷ്‌, അജ്‌മല്‍ഷാ, വിനീത്‌, ഹോംഗാര്‍ഡ്‌ നരേന്ദ്രന്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

NO COMMENTS

LEAVE A REPLY