ബസ്‌ യാത്രക്കാരിയെ ശല്യപ്പെടുത്തിയ വിരുതന്‍ പിടിയില്‍

0
19

തലപ്പാടി: ജനുവരി 14 നു ദേര്‍ളക്കട്ടയില്‍ ബസ്‌ യാത്രക്കാരിയായ പെണ്‍കുട്ടിയെ ശല്യം ചെയ്‌ത ബാഡൂര്‍ പജ്ജാനയിലെ ഹുസൈനെ (36) മംഗളൂരു പൊലീസ്‌ അറസ്റ്റു ചെയ്‌തു.തന്നെ ശല്യം ചെയ്യുകയായിരുന്ന ഹുസൈന്റെ ഫോട്ടോ എടുത്തു പെണ്‍കുട്ടി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. തുടര്‍ന്ന്‌ ഇതു സംബന്ധിച്ചു യുവതി മംഗളൂരു പൊലീസില്‍ പരാതി നല്‍കുകയും ചെയ്‌തു.പരാതിയെക്കുറിച്ച്‌ അന്വേഷിച്ച മംഗളൂരു പൊലീസ്‌ ബാഡൂരില്‍ എത്തി ഹുസൈനെ അറസ്റ്റു ചെയ്യുകയായിരുന്നു.

NO COMMENTS

LEAVE A REPLY